Friday, January 2, 2026
Homeഅമേരിക്കഅവയവദാനം: ജീവൻ നൽകുന്ന മഹത്തായ നേർച്ച. (ലേഖനം) ✍ മാഗ്ളിൻ ജാക്സൻ

അവയവദാനം: ജീവൻ നൽകുന്ന മഹത്തായ നേർച്ച. (ലേഖനം) ✍ മാഗ്ളിൻ ജാക്സൻ

അവയവദാനം ജീവൻ നൽകുന്ന മഹത്തായ നേർച്ച.
ജീവിതം പലപ്പോഴും നമ്മൾ കരുതുന്നതിലും ഭംഗിയും ഭാവ്യവുമാണ്. എന്നാൽ, ചിലപ്പോൾ അത് ഒരുപാട് പേർക്ക് നേരത്തെ അവസാനിക്കേണ്ടിവരുന്ന കഥയായും മാറും. ജന്മനാ ലഭിക്കുന്ന രോഗങ്ങൾ, അപകടങ്ങൾ, അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ.ഇവ പലപ്പോഴും ഹൃദയം, കരൾ, വൃക്ക, ശ്വാസകോശം പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കാൻ ഇടയാക്കും. അത്തരം ഘട്ടങ്ങളിൽ, ഒരാളെ വീണ്ടും ജീവൻ കാണിക്കുന്ന ഏക വഴി അവയവ മാറ്റിവയ്ക്കൽ (Transplantation) മാത്രമായിരിക്കും.

അവയവദാനം (Organ Donation) എന്നത് മരണം സംഭവിച്ച ശേഷം, ചിലപ്പോഴൊക്കെ ജീവിച്ചിരിക്കുമ്പോഴും ഒരാൾ തന്റെ അവയവങ്ങൾ മറ്റൊരാൾക്ക് നൽകുന്ന മഹത്തായ പ്രവർത്തിയാണ്. ജീവിച്ചിരിക്കുമ്പോൾ വൃക്ക, കരൾ ഭാഗികമായി, അസ്ഥിമജ്ജ, രക്തം മുതലായവ നൽകാം. മരണാനന്തര ദാനം വഴി ഹൃദയം, കരൾ, ശ്വാസകോശം, കൊർണിയ, അഗ്ന്യാശയം തുടങ്ങിയവ നൽകി മറ്റൊരാളുടെ ജീവിതം രക്ഷിക്കാനാകും.

അവയവദാനം ശാസ്ത്ര-ചികിത്സാവിസ്മയത്തിന് പുറമേ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉന്നതമായ പ്രതീകമാണ്. ഒരാൾ മരിച്ചാലും, അവന്റെ ശരീരത്തിന്റെ ചില ഭാഗങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ ജീവിച്ചു കൊണ്ടിരിക്കും. അതുവഴി, ജീവിതം അവസാനിക്കുന്നിടത്ത് പോലും ജീവൻ നൽകാൻ കഴിയുന്നു. എന്നൊരു മനോഹര സത്യത്തെ അത് തെളിയിക്കുന്നു.

ഇന്നും ഇന്ത്യയിൽ അവയവദാനത്തിന്റെ അവബോധം കുറവാണ്. മതവിശ്വാസങ്ങൾ, ഭയങ്ങൾ, തെറ്റായ ധാരണകൾ എന്നിവ കാരണം പലരും ദാതാക്കളാകാൻ തയ്യാറാകുന്നില്ല. എന്നാൽ മരണത്തിനു ശേഷം ശരീരം ഭൂമിയിൽ ലയിക്കുമ്പോൾ അവയവങ്ങൾ ഉപയോഗശൂന്യമാകുന്നതാണ് സത്യം. അതിനു പകരം, ജീവൻ കൊടുക്കുന്ന കരുണയുടെ പാത പിന്തുടരാൻ നമുക്ക് കഴിയില്ലേ?

അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആരോഗ്യപ്രവർത്തകർ സാമൂഹിക സംഘടനകൾ എന്നിവർ നിരവധി ക്യാംപെയിനുകൾ നടത്തുന്നു. ‘ഡോണർ കാർഡ്’ നിറയ്ക്കൽ കുടുംബാംഗങ്ങളോട് മുൻമ്പേ സമ്മതമറിയിക്കൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം തുടങ്ങിയവയെല്ലാം ഒരാളുടെ തീരുമാനത്തെ ശക്തമാക്കുന്നു.

ജീവിതത്തിൽ പലതും നമ്മൾ നൽകാം സമയം, പണം, അറിവ്. എന്നാൽ, മരണാനന്തരത്തിൽ നൽകുന്ന അവയവങ്ങൾ, ഒരാളുടെ ജീവിതത്തിന്റെ തന്നെ തുടർച്ചയായി മാറുന്നു. അതിനാൽ, ഓരോരുത്തരും, “ഞാൻ പോയാലും, എന്റെ ശരീരം മറ്റൊരാളിൽ ജീവിക്കട്ടെ” എന്ന മഹത്തായ തീരുമാനത്തിന് ധൈര്യം കാണിക്കേണ്ട സമയമാണിത്.

അവയവദാനം ജാതിയും മതവും നോക്കാതെ അപരനു നൽകുവാൻ കഴിയുന്ന ഒന്നാണ് രക്തവും അവയവവും അത് മരണം അവസാനിപ്പിച്ച്മറ്റൊരാൾക്ക് പുതുജീവിതം സമ്മാനിക്കുന്ന, മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ശില്പമാണ്.

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com