രാഗം പുൽകും സ്വജീവൻ
പ്രണവമറകളെ –
പ്പാടെ വേണ്ടെന്നുവച്ചാൽ
ശൂന്യം ആത്മോപദേശ –
പ്രകരണ കിരണം
മാഞ്ഞുപോകും നിശേഷം
ആത്മാരാമൻ സ്വരൂപ –
പ്പെരുമ വഴികളിൽ
പ്രേമവാനായ് വരുമ്പോൾ
തത്ത്വാധിഷ്ഠാന ലക്ഷ്യം
കരഗതവിജയ-
പ്രാപ്തി നേടുന്നു തിട്ടം
സസ്യാഹാരപ്രിയൻ നീ
രുചിര രസനതൻ
ദിവ്യസങ്കേതമല്ലേ
നിസ്വാർത്ഥൻ സാത്വികൻ നീ
ഗുണപരിനിലയം
പുൽകിവാഴുന്ന ദേവൻ
തീർത്ഥാനന്ദാഭിരമ്യൻ
അകമലരിലുമാ
കാന്തരുദ്രാഭിഷേകം
കൊണ്ടാടുന്നാത്മഭാവ
ത്തിരകളുരികിടും
ഭക്തി സന്ധാനയജ്ഞം
എന്നും പ്രജ്ഞാധിവാസ
പ്രഭവിതമനസിൽ
സൂക്ത സംപൂജ്യനായ് നീ
സംതൃപ്തി പ്രാപ്തനാകാൻ
വിമല വിഭവമായ്
മന്ത്രദാതാവണഞ്ഞോ
അർത്ഥം തേടുന്നു നിത്യം
ഭവഭയരഹിതം
ആത്മസഞ്ജീവനിക്കായ്
സിദ്ധപ്രാണൻ രമിക്കും
കമലനയന ഭ_
വ്യൻ്റെ പാലാഴി തന്നിൽ
വൃത്താന്തങ്ങൾ വിളഞ്ഞീ
ഭുവനപരിസരം
അന്ധകാരത്തിലാണ്ടാൽ
തത്ത്വാന്വേഷിക്കു ലോകം
വിരസ കലുഷിതം
സർഗ്ഗവിന്യാസ ശൂന്യം
സത്യാർത്ഥീ ചോദനങ്ങൾ
സകള മുനികളാൽ
സംഗ്രഹിച്ചോതിടുമ്പോൾ
അഭ്യുത്ഥാനത്തിനായാ
വരദലതികകൾ
പൂത്തുലഞ്ഞീടുമെങ്ങും
ജ്ഞാനോദ്യ പ്രമോദം
ഋതുഭരമഹിതം
വേദിതം വേദസാരം
ജ്ഞാനാനന്ദം പകർന്നോ
ശിവശിവപദമെൻ
ജീവസന്ധാന ഹേതു
ആനന്ദാധിഷ്ഠിതങ്ങൾ
വചന കിരണമായ്
ആത്മലാഭച്ചെരാതായ്
ജ്വാലാ സന്ദോഹഭാഗ്യം
വിതറിയണയുമോ
സാരസർവ്വസ്വ മന്ത്രം
മനോഹരമായ വരികൾ