നക്ഷത്രങ്ങൾ തെളിഞ്ഞ നിശബ്ദ
രാത്രി,
പുതിയ ആത്മാവിന്റെ ശബ്ദം കേട്ടു
ലോകം.
ദൈവം മനുഷ്യനായി പിറന്നു
വചനം മാംസമായി അവതരിച്ചു
മാലാഖമാർ ഘോഷിച്ചു
“അത്യുന്നതങ്ങളിൽ ദൈവത്തിനു
സ്തുതി
ഭൂമിയിൽ നല്ല മനുഷ്യർക്ക് സമാധാനം ”
പൊടിപൂണ്ട വഴികളിൽ വെളിച്ചം
കനിഞ്ഞു,
ഒരു കുഞ്ഞിന്റെ ശ്വാസത്തിൽ
അരമനകൾ കുലുങ്ങി,
കൊട്ടാരങ്ങളിൽ അല്ല,
പുല്ലിലൊരുങ്ങിയ ചെറു ഗുഹയിൽ,
ദൈവത്തിന്റെ കരുണ മനുഷ്യരിൽ
ചൊരിഞ്ഞു
മനസ്സിൽ സ്നേഹത്തിന്റെ സ്പർശം
ഹൃദയത്തിൽ കരുണയുടെ സ്പന്ദനം,
പ്രതീക്ഷയുടെ സ്വർണ്ണ നക്ഷത്രം
ആ കുഞ്ഞിൽ ദൈവത്തിന്റെ
മനുഷ്യരോടുള്ള ഇഷ്ടം ചേർന്നു കണ്ടു.
അവൻ മനുഷ്യനൊപ്പം നടക്കും,
വേദന കാണുകയും, ആശ്വാസം
നൽകുകയും ചെയ്യും.
അവനെ അയച്ചപ്പോൾ ദൈവം
ഇങ്ങനെ കരുതി
“ശക്തി, ആഭിമുഖ്യം, അധികാരം
ഇവയെക്കാൾ മികവിൽ സ്നേഹം
ജയിച്ചു കുതിക്കണം അത് കണ്ടു
കൊതിക്കണം കാട്ടാള ജന്മങ്ങൾ “
ഓരോ വർഷവും ക്രിസ്തുവിന്റെ
ജനനം നമ്മെ ഓർമ്മിപ്പിക്കണം
മനസ്സിന്റെ നന്മയും, ഹൃദയത്തിന്റെ
വെളിച്ചവും നില നിർത്താൻ
ലോകത്തെ
സ്നേഹത്തോടെ കാണാൻ എന്തു
വേണമെന്ന്
എന്റെ എതിരാളിയായി എന്നെ ഞാൻ
കാണണം, ഇന്നലത്തെ എന്നേക്കാൾ
ഇന്നത്തെ ഞാനും ഇന്നത്തെ
എന്നേക്കാൾ
നാളത്തെ ഞാനും ശക്തയാകണം
ഇരയല്ല, ഭീരുവല്ല, നീ
അതിജീവിതയാകണം
വീടുകളിൽ നക്ഷത്രങ്ങൾ തെളിയുന്നു,
നവജീവിതം പിറക്കുന്നു,
പുതിയ പ്രതീക്ഷയുമായാ
ലോക രക്ഷകൻ മനസ്സുകളിൽ
വീണ്ടും ജനിക്കുന്നു



