Friday, December 5, 2025
Homeഅമേരിക്കഅന്യം (കവിത) ✍ അശ്വതി അജി

അന്യം (കവിത) ✍ അശ്വതി അജി

ഇടിമുഴക്കത്തിൻ്റെ ശബ്ദങ്ങളെ
ഭയക്കാത്ത
മനുഷ്യൻ -ജീവിതം
കൊടുത്ത പ്രഹരത്തിൽ പിടഞ്ഞു.
നാൾക്കുനാൾ അറിഞ്ഞു
പോയകാലത്തിൽ ചിലവിട്ട
സന്ദർഭങ്ങൾ കൂട്ടായി നിന്ന
മനുഷ്യ ഗണങ്ങൾ.
മാറ്റമൊരു വലയമാകുമ്പോൾ
പിടിച്ചു നിൽക്കാൻ തോളിൻ്റെ
യെണ്ണം എത്രയെന്നും അറിയേണ്ടു.
ഒട്ടനവധി ആയിരുന്നു അന്നെന്ന്
ആഹ്ലാദിച്ചറിഞ്ഞു.
ഇന്നീ ഇരുട്ട് വ്യാപരിക്കുമ്പോൾ
മറച്ചതോ, മായ്ച്ചതോ നീ ചിന്തിക്ക
വേണ്ടൂ.
നിൻ്റെ ഉൾക്കാഴ്ചയിൽ ഇനി പലതും
തെളിയാം
തിരുത്തപ്പെടാനാവാത്തതിൽ
ഇനിയെന്തു മാർഗ്ഗം ആര് അരുളും.
മാർഗ്ഗം ഉപദേശിച്ചവർ പോയില്ലേ
കാലയവനികയ്ക്കപ്പുറം.
ഇനി തിരഞ്ഞാൽ വരാത്ത സത്യവശ
ങ്ങളാണത്.
പിറന്ന മണ്ണിൽ എത്തിയതെങ്ങനെ
യെന്നും
ചിന്തിക്കുവാൻ മനസ്സ് ശൂന്യതയിൽ
തളം കെട്ടിയപ്പോൾ
വരാനിരുന്ന അസുലഭ നിമിഷങ്ങൾ
കാറ്റിൽ പറന്നു.
ഇനി തുണയാകുവാൻ കരങ്ങളിൽ
ആരിതു മുറുകെ പിടിക്കും.
ഇല്ലെന്നറിഞ്ഞിട്ടും നിൻ്റെ മിഴികളിൽ
നനവിൻ്റെ കയ്പ്പുനീരോ
നിസ്സഹായതയോ ?
സമയമാണ് ഘടികാരം യഥോചിതം
കറങ്ങിയതും സൂചനകൾ ദിനങ്ങൾ
കൊണ്ടടയാള പ്പെടുത്തിയതും
ജീവിതത്തിലുടനീളം തന്നെ.
എവിടെയാണ് മോചനം എന്നറിയാതെ
നട്ടം തിരിയുമ്പോൾ
ചെയ്തികൾ ക്കുത്തരം എന്നേ
പറയേണ്ടു.
ഒരു നല്ലമനുഷ്യനാകുവാൻ അനേക
ബുദ്ധി വേണ്ട.
തിരിച്ചറിവൊന്നു മാത്രം മതി.
കുപ്പായമൊന്നൊന്നായി
മാറുംമ്പോലാണോ
പെരുമാറ്റങ്ങളെ കാഴ്ചവയ്ക്കേണ്ടത്.
ഇന്നീ ദിനം നിനക്കുള്ളതാണ്
അതിലെത്ര
മറവികളെ ക്ഷണിച്ചു വരുത്തി.
കണ്ടുവോ നീ സമീപസ്ഥേ നിന്ന
ബന്ധത്തിൻ ചരടിനെ
കൂട്ടി വെച്ചാൽ മുഴച്ചിരിക്കും
ഒരുക്കി വച്ചതല്ല ഒന്നുമേ
അകലങ്ങളിൽ ആ തോണി
എന്നേക്കുമായ് പോയിരുന്നു
എന്ന സത്യത്തെ അറിയുവാൻ
നേരമായ് …

അശ്വതി അജി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com