അമേരിക്കയുടെ മാത്രമല്ല ലോക ചരിത്രത്തിലെ പ്രധാന വിശേഷങ്ങൾ പറയാനുണ്ടെന്ന മട്ടിലാണ് ‘ എല്ലിസ് ഐലൻഡ് ‘! 1892 മുതൽ 1924 വരെ ദശലക്ഷക്കണക്കിന് ആളുകളുടെ കൂടുതലും യൂറോപ്പിൽ നിന്നുള്ള സ്വമേധയാ ഉള്ള കുടിയേറ്റക്കാർക്കുള്ള പ്രധാന ഇമിഗ്രേഷൻ സ്റ്റേഷനായി പ്രവർത്തിച്ചത് ഇവിടെയാണ്.
ന്യൂയോർക്കിനും ന്യൂജേഴ്‌സിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്. സ്റ്റാച്യു ഓഫ് ലിബർട്ടി ദേശീയ സ്മാരകത്തിലേക്കും എല്ലിസ് ദ്വീപിലേക്കും പ്രവേശന ഫീസ് ഇല്ല എന്നാൽ ഒരേ റൂട്ടിലുള്ള ഫെറി യാത്രയാണിത്. അതിന് ടിക്കറ്റുകൾ വേണം. സ്റ്റാറ്റ്യു ഓഫ് ലിബർട്ടിയിൽ നിന്നുമുള്ള മടക്കയാത്രയിലാണ് ഞങ്ങൾ ഈ ദ്വീപ് സന്ദർശിച്ചത്. ഞങ്ങളെ പോലെ കൂടെയുള്ള സഞ്ചാരികൾക്കും ആകെ മടുത്ത മുഖം. ഞങ്ങൾ വേണമെങ്കിൽ ‘ കമ്പനി’തരാം എന്ന മട്ടിലാണ് അവിടെയുള്ള ‘sea gull(കടൽകാക്ക), അമേരിക്കയായതുകൊണ്ടാകും ആള് നല്ല വെളുത്തിട്ടാണ് പക്ഷെ കൈയ്യിലിരിപ്പെല്ലാം നമ്മുടെ കാക്കയുടെ പോലെ അല്ലേ എന്നൊരു സംശയം. യാത്രക്കാരിൽ പലരുടെ കൈയ്യിലും ചിപ്സ് അതു പോലത്തെ തീറ്റ സാധനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കാക്കയെ പോലെ തട്ടി പറിച്ചെടുക്കാനൊന്നും ഇല്ല ‘sharing is good എന്നൊരു മട്ടാണ് . നല്ല ഇണക്കമുള്ള പക്ഷി.
ഇന്ന് ഈ ദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഒരു ഡോക്യുമെൻ്ററി തുടങ്ങാൻ പോവുകയാണ്. ഡോക്യുമെൻ്ററി ആനന്ദകരമല്ല അതുകാരണം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പുറത്തോട്ടേക്കുള്ള വാതിലിൽ മുട്ടിയാൽ ഞാൻ വാതിൽ തുറന്നു തരാം എന്നാണ് അതിനുള്ള ഉദ്യോഗസ്ഥൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞതു പോലെ തന്നെ പണ്ട് കാലത്ത് കപ്പലിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ യാത്ര ചെയ്തു വരുന്ന ആളുകളുടെ യാത്രയും ഇമിഗ്രേഷനെ പറ്റിയുമാണ് ആ ഡോക്യുമെൻ്ററി. വന്നവർ ആരോഗ്യമുള്ളവരാണെന്നും തൊഴിലിൽ പ്രവേശിക്കാൻ പ്രാപ്തരാണെന്നും ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഹ്രസ്വ പരിശോധനയാണ് മൂല്യനിർണ്ണയത്തിൽ പൊതുവെ ഉൾപ്പെട്ടിരുന്നത്. ശാരീരികമോ മാനസികമോ ആയ ആരോഗ്യമില്ലെങ്കിൽ അവരെ ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞു വിടുകയും അതിലും യോഗ്യത തെളിയിക്കാൻ പറ്റിയില്ലെങ്കിൽ അവർക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. എന്നിരുന്നാലും
എല്ലിസ് ദ്വീപിൽ ആദ്യമായി കാലുകുത്തിയ കുടിയേറ്റക്കാരൻ17 വയസ്സുള്ള ഐറിഷ് പെൺകുട്ടിയാണ്. അവൾ 11 ഉം 7 ഉം വയസ്സുള്ള രണ്ട് ഇളയ സഹോദരന്മാർക്കൊപ്പമാണ് അമേരിക്കയിലെത്തിയത്. വായിക്കുകയോ കേൾക്കുന്നതോ പോലെയല്ല കാണുന്ന കാര്യങ്ങൾ അല്ലേ, അതു കൊണ്ടു തന്നെ ആ ഡോക്യുമെൻ്ററി കണ്ടപ്പോൾ വിഷമം തോന്നി.
ചരിത്രത്തിൻ്റെ കാര്യത്തിൽ ഈ എല്ലിസ് ദ്വീപിന് ഇനിയും ഏറെ പറയാനുണ്ട്.
1800-കളുടെ തുടക്കത്തിൽ കടൽക്കൊള്ളക്കാരെയും കുറ്റവാളികളെയും വധശിക്ഷയ്ക്ക് വിധിച്ച സ്ഥലമായിരുന്നു ഇത്. അന്ന് ഈ ദ്വീപിനെ ന്യൂയോർക്കുകാർ “ഗിബ്ബറ്റ് ദ്വീപ്” എന്നാണ് വിളിച്ചിരുന്നത്. സാമുവൽ എല്ലിസ് എന്ന ന്യൂയോർക്കുകാരൻ ഈ ദ്വീപ് വാങ്ങിച്ചതോടെ അദ്ദേഹത്തിൻ്റെ പേരിലാണ് പിന്നീട് അറിയപ്പെട്ടത്.എല്ലിസ് ദ്വീപ് 1954-ൽ അടച്ചുപൂട്ടി. 1976-ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ദ്വീപിനെ ഒരു മ്യൂസിയത്തോടുകൂടിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചത്. ഇന്നിവിടെ പ്രതിവർഷം ഏകദേശം 3 ദശലക്ഷം സന്ദർശകർ എത്താറുണ്ട്.
മ്യൂസിയത്തിലെ മറ്റൊരു കൗതുകമായി തോന്നിയത്,കമ്പ്യൂട്ടറുകളിൽ 1892 നും 1924 നും ഇടയിൽ ന്യൂയോർക്ക് തുറമുഖത്ത് വന്ന കപ്പലുകളുടെ രേഖകൾ അടങ്ങിയിരിക്കുന്നു.ആ കാലയളവിൽ യൂറോപ്പിൽ നിന്ന് ന്യൂയോർക്കിലെത്തിയ എല്ലാവരും എല്ലിസ് ദ്വീപ് വഴിയാണ് കടന്നു പോയിട്ടുള്ളത്. ദ്വീപിലൂടെ വന്ന ആളുകളുടെ രജിസ്ട്രേഷൻ കണ്ടെത്താനാകും. ഒരാൾക്ക് മൂന്ന് സൗജന്യ ഫാമിലി സെർച്ച് ഡാറ്റാബേസുകളുടെ റെക്കോർഡുകൾ തിരയാൻ അനുവദിക്കുന്നതാണ്. പ്രത്യേകിച്ച് അങ്ങനെയാരുടെയും പേരുകൾ ഓർമ്മയിൽ വരാത്തതു കൊണ്ട് അതിനൊന്നും ഞാൻ മുതിർന്നില്ല.
3.3 ഏക്കറായിരുന്ന ദ്വീപ് വരുന്ന ആളുകളുടെ എണ്ണം ഉൾക്കൊള്ളുന്നതിനും കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിനുമായി ദ്വീപ് പിന്നീട് 27 ഏക്കറോളമായിവികസിപ്പിച്ചെടുത്തി
മടക്കയാത്രക്കായി ഫെറി കാത്തു നിൽക്കുമ്പോൾ , ‘ഞങ്ങൾ ഇവിടെയുണ്ടേ ‘എന്ന മട്ടിൽ നമ്മുടെ കടൽ കാക്കകളും റെഡി.
ഒരു പാട് ചരിത്രവിശേഷങ്ങൾ പങ്കു വെച്ച എല്ലിസ് ദ്വീപിനോട് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ താമസസ്ഥലത്തേക്ക് ..
Thanks




നല്ല യാത്രാ വിവരണം.
കൂടുതൽ യാത്രാനുഭവങ്ങൾ ഇനിയും പങ്ക് വയ്ക്കാൻ സാധിക്കട്ടെ
Thanks 🙏
യാത്രാവിവരണം ഇഷ്ടമായി 👍
Thanks 🙏