ഷാർജ: നാൽപ്പത്തി നാലാമാത് SIBF 2025 ൽ നൂറുകണക്കിന് പ്രശസ്തരായ വ്യക്തിത്വങ്ങളാണ് എത്തുന്നത്. സ്റ്റേജ് ഷോകളും, സംവാദങ്ങളും, ചർച്ചകളും നിരന്തരം പുരോഗമിക്കുമ്പോൾ അറിവിൻ്റെ ലോകത്ത് നൂതന ആശയങ്ങളും അനുഭവങ്ങളും കാഴ്ച്ചകളുമാണ് കാണികൾക്ക് ലഭിക്കുന്നത്.

ഇന്നത്തെ അറബ് നാടകങ്ങൾ ആളുകളുടെ യാഥാർത്ഥ്യങ്ങളേയും പോരാട്ടങ്ങളേയും കഥകളെയും സത്യസന്ധമായി ചിത്രീകരിക്കണമെന്നും, അതിശയോക്തിയും ഒളിച്ചോട്ട രംഗങ്ങളും ഒഴിവാക്കണമെന്നും, ഷാർജ സാഹിത്യ ഏജൻസി ഡയറക്ടർ ടാമർ സെയ്ദ്, നിർമ്മാതാവ് ലാമ അൽ സോബ്, എഴുത്തുകാരിയും തിരക്കഥാകൃത്തുമായ നദീൻ ജാബർ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അഭിപ്രായപ്പെട്ടു. നോവലും നാടങ്ങളും തമ്മിലുള്ള താരതമ്യവും പഠനവും, അതിൻ്റെ ചിത്രീകരണങ്ങളുടെ വ്യത്യാസ രീതികളും വളരെ വിശദമായി അവർ ചർച്ച ചെയ്തു.

നോവലുകൾ സമൂഹത്തിൻ്റെ ശബ്ദമായി വേറിട്ടൊരു കാഴ്ച്ച നൽകണമെങ്കിൽ പ്രസാധകരും ഇതിൻ്റെ ഭാഗമാകണമെന്ന് സെയ്ദ് ചൂണ്ടിക്കാട്ടി. എഴുത്തിനെ പ്രത്യേകിച്ച് ഒരു നോവലിനെ ദൃശ്യവൽക്കരിക്കുമ്പോൾ എഴുത്തുകാർക്ക് കൂടുതൽ വിക്ഷണം ആവശ്യമാണെന്നും, നൂറുകണക്കിന് പേജുകളിലൂടെ ദൃശ്യഭംഗിയും ശബ്ദ ഭംഗിയും കടന്നുപോകുമ്പോൾ അതിൻ്റെ എല്ലാവിധ പരിധികളും ഉൾകൊണ്ട് വേണം കാഴ്ച്ചക്കാരുടെ മനസ്സിലേക്കെത്താൻ എന്ന് നിർമ്മാതാവ് ലാമ അൽ സോബ് അഭിപ്രായപ്പെട്ടു. എന്നാൽ നാടകം തികച്ചും വ്യത്യസ്തമാണെന്നും, അത് പൊതുവേ വൈകാരികതലങ്ങൾ തൊട്ടുതലോടി കടന്നുപോകുന്നതിനാൽ സ്ത്രീ ഹൃദയങ്ങളെ എളുപ്പത്തിൽ കീഴടക്കാൻ കഴിയും, എന്ന് ഒരു സ്ത്രീ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ നദീൻ ജാബർ പറഞ്ഞു.



