Friday, January 9, 2026
Homeഅമേരിക്കപിരമിഡുകളുടെ ലോകത്തെ യാത്രികൻ ഈജിപ്തോളജിസ്റ്റ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ അതിഥി.

പിരമിഡുകളുടെ ലോകത്തെ യാത്രികൻ ഈജിപ്തോളജിസ്റ്റ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ അതിഥി.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുരാവസ്തു ഗവേഷനും പിരമിഡുകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഈജിപ്തിലെ പിരമിഡോളജിസ്റ്റ് ഫറവോമാരുടെ ശവകുടീരങ്ങളിലെ തന്റെ നിരവധി ഖനനങ്ങളെക്കുറിച്ചും, കണ്ടെത്തലുകളെക്കുറിച്ചും, നടത്തിയ സാഹസികതകളേയും പോരാട്ടങ്ങളെക്കുറിച്ചും പങ്കുവെച്ചു.

ആദ്യത്തെ പിരമിഡിന്റെ ശിൽപ്പിയായ ഇംഹോട്ടെപ്പിന്റെയും, രാജ്ഞി നെഫെർട്ടിറ്റിയുടേയും ശവകുടീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയാണ് തൻ്റെ ലക്ഷ്യമെന്ന് ലോകപ്രശസ്ത ഈജിപ്തോളജിസ്റ്റ് ഡോ. സാഹി ഹവാസ് പറയുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ “ഫറവോമാരുടെ രഹസ്യങ്ങൾ” എന്ന ആകർഷകമായ സെഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. 2025 നവംബർ 5 മുതൽ 16 വരെ ഷാർജയിലെ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്.

” ABtalks “-ന്റെ അവതാരകനായ എമിറാത്തി അനസ് ബുഖാഷ ആയിരുന്നു ചർച്ച നയിച്ചിരുന്നത്. യാത്രകളിൽ നിന്നും, ഖനനങ്ങളിൽ നിന്നും, കണ്ടെത്തലുകളിൽ നിന്നും താൻ പഠിച്ച കാര്യങ്ങളാണ് ഈജിപ്തോളജിസ്റ്റ് ഡോ. സാഹി ഹവാസ് വിശദീകരിച്ചത്. പിരമിഡുകളിലെ ഹവാസിന്റെ പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള ഒരു സിനിമ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുകയും, പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയോടുള്ള നന്ദി പ്രകടിപ്പിച്ചു കൊണ്ടും ആയിരുന്നു ഡോ. ഹവാസ് തന്റെ ചർച്ചകൾ ആരംഭിച്ചത്.

കൂടാതെ എഴുത്തുകാരിയും പ്രശസ്ത യൂറ്റൂബറുമായ പ്രജക്ത കോളിയും പുസ്തകോത്സവത്തിൽ ജനങ്ങളുമായി സംവദിച്ചു. നോവലുകളിലെ പ്രണയവും ബന്ധങ്ങളും യാഥാർത്ഥ്യ ബോധമില്ലാത്തതാകാമെന്ന് അവർ പറയുന്നു. ബന്ധങ്ങളും ബന്ധനങ്ങളും കലർന്ന പ്രണയ തീവ്രതയും, നോവലുകളിലെ അതിൻ്റെ അവതരണരീതിയും വെറും സാഹിത്യ രചനകളായി മാത്രം കാണണം എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷത്തെ പുസ്തകോത്സവത്തിൽ അവരുടെ ആദ്യ നോവലായ ‘ടൂ ഗുഡ് ടു ബി ട്രൂ’, വിൻ്റെ പ്രകാശനവും നടന്നു. സ്വന്തം വ്യക്തിത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കഥ എഴുതിയതെന്ന് യുവ സ്രഷ്ടാവ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം 17 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോലി, വരാനിരിക്കുന്ന ആമസോൺ പ്രൈം സീരീസായ അന്ധേരയിലെ പ്രധാന വേഷത്തിലൂടെയാണ് അറിയപ്പെടുന്നത്.

2025 ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 158 അറബ്, അന്തർദേശീയ അതിഥികൾ നയിക്കുന്ന 300-ലധികം സാംസ്കാരിക പരിപാടികളും, എഴുത്ത്, എഡിറ്റിംഗ്, പ്രസിദ്ധീകരണം, സർഗ്ഗാത്മകത എന്നിവ ഉൾക്കൊള്ളുന്ന അറബിയിലും ഇംഗ്ലീഷിലും 750+ വർക്ക്‌ഷോപ്പുകളും, 12 രാജ്യങ്ങളിൽ നിന്നുള്ള 85 സ്റ്റേജ് പ്രകടനങ്ങളും ഉണ്ടാകുമെന്ന് സംഘാടകൾ അറിയിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com