Monday, February 23, 2026
Homeഅമേരിക്കഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംവാദങ്ങളിലെ സാന്നിധ്യം.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംവാദങ്ങളിലെ സാന്നിധ്യം.

ഷാർജ : “Why Has Nobody Told Me This Before?” എന്ന ഗ്രന്ഥത്തിൻ്റെ എഴുത്തുകാരി ഡോ. ജൂലി സ്മിത്ത് വെൽനസ് കോച്ച് ഒമർ അൽ ദുരിയുമായി മാനസീക ആരോഗ്യത്തെക്കുറിച്ചും സംവദിച്ചു.

നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ എന്ന വിഷയത്തിൽ ചർച്ചകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. ശാരീരിക ഫിറ്റ്നസ്സിനായി, ഒരാൾക്ക് ജിമ്മിൽ പോകാം എന്നാൽ മാനസീക ഫിറ്റ്നസ് ലഭിക്കാൻ ഒരാൾ എവിടെ പോകണം എന്ന ചോദ്യമാണ് ഇത്തരത്തിൽ ഒരു സംവാദത്തിന് വേദി ഒരുക്കിയത്.

നമ്മൾ പലപ്പോഴും ശരീരത്തേയും മനസ്സിനേയും വേർതിരിച്ച് കാണുന്നു. എന്നാൽ അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഓൺലൈനിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡോ. സ്മിത്ത് അഭിപ്രായപ്പെട്ടു. മാത്രമല്ല വെള്ളം കുടിക്കാൻ നിങ്ങൾ നിർജ്ജലീകരണം സംഭവിക്കുന്നതുവരെ കാത്തിരിക്കരുത്. കാരണം നിങ്ങളുടെ മനസ്സിൻ്റെ സന്തോഷത്തിനും അത് ആവശ്യമാണ് എന്നും അവർ അഭിപ്രായപ്പെട്ടു.

ഒരു മനഃശാസ്ത്രജ്ഞനിൽ നിന്ന് ആഗോള അധ്യാപനത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ, സ്തനാർബുദത്തിൽ നിന്ന് താൻ സുഖം പ്രാപിച്ചതിനെക്കുറിച്ചാണ് ഡോ. സ്മിത്ത് സംസാരിച്ചത്. എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾക്ക് പ്രവചിക്കാൻ കഴിയില്ല. എന്നാൽ എവിടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് അവർ പറഞ്ഞു. കോച്ച് അൽ ദുരി ആയിരുന്നു മോഡറേറ്റർ.

റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com