Monday, February 23, 2026
Homeഅമേരിക്കഅതിഥികൾക്കൊപ്പം പുസ്തകോത്സവം

അതിഥികൾക്കൊപ്പം പുസ്തകോത്സവം

രവി കൊമ്മേരി, യുഎഇ.

ഷാർജ: നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ ഈജിപ്ഷ്യൻ എഴുത്തുകാരൻ ഇസ്ലാം ഫൗസി ജനങ്ങളുമായി സംവദിക്കുന്നു.

ഷാർജ ബുക്ക് അതോറിറ്റി നടത്തുന്ന പുസ്തക മേളയിൽ ഡിജിറ്റൽ കാലഘട്ടത്തിലെ നൂതന സാങ്കേതിക വിദ്യകൾ എഴുത്തുകളേയും, വായനയേയും കൂടാതെ ദൃശ്യവിസ്മയങ്ങളേയും എങ്ങിനെ സ്വാധീനിക്കുന്നു എന്നത് വളര നർമ്മ ശൈലിയിൽ അവതരിപ്പിക്കുകയായിരുന്നു ഇസ്ലാം ഫൗസി. Al സംവിധാനത്തിൻ്റെ മികവ് ഇന്നത്തെ ലോകത്തിൻ്റെ കാഴ്ച്ചപ്പാടുകൾ തന്നെ മാറ്റിയിരിക്കുന്നു. ലളിതമായതും, നർമ്മം കലർന്നതും, തനതായതുമായ സൃഷ്ടികളാണ് കൂടുതൽ എളുപ്പത്തിൽ ആളുകളിലേയ്ക്ക് എത്തുന്നത്. ഞാനതിനു വേണ്ടി Al യെ ആശ്രയിച്ചേക്കാം. എന്നാൽ തൻ്റെ സൃഷ്ടികൾ എന്നും തൻ്റേതായ കാഴ്ച്ചപ്പാടിലുള്ള സൃഷ്ടിയായിരിക്കും എന്നും ഇസ്ലാം ഫൗസി പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്‌സും, യൂട്യൂബിൽ ഒന്നര ദശലക്ഷം ഫോളോവേഴ്‌സും ഉള്ള ഫൗസിയുടെ വളരെ രസകരമായ അവതരണ ശൈലിയിൽ പലപ്പോഴായി പുസ്തകോത്സവനഗരിയിൽ കരഘോഷങ്ങളും ആർപ്പുവിളികളും മുഴങ്ങി. തൻ്റെ തിരക്കഥകളെ ഹാസ്യം നിറച്ച ചെറു ഭാഗങ്ങളാക്കി ചിത്രീകരണ യോഗ്യമാക്കുകയാണ് താൻ ചെയ്യാറുള്ളതെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ശൈലിയിൽ ജീവിത കഥ പറയുന്നതുപോലെയുള്ള അദ്ദേഹത്തിൻ്റെ അവതരണരീതി Al പഠിതാക്കളായ കുട്ടികളെ വല്ലാതാകർഷിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com