ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ലെ പാചക കലവറയിൽ രുചിക്കൂട്ടുകളുടെ സ്വാദിഷ്ടം നുണയുന്നവർ നിരവധിയാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള പാചക കലയിൽ വൈദഗ്ദ്യം നേടിയ ഷെഫുകളെ അറിയാനും, അവരുടെ പ്രത്യേക വിഭവങ്ങളുടെ തയ്യാറിപ്പ് പഠിക്കുവാനും എത്തുന്ന വീട്ടമ്മമാരുടെ തിരക്ക് അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്.
വ്യത്യസ്ഥ രാജ്യങ്ങളുടെ രുചിക്കൂട്ടുകൾ ഒന്നിച്ച് പരീക്ഷിച്ച് പുതിയൊരനുഭവം തീർക്കുകയായിരുന്നു. ന്യൂസിലാൻഡ് ആസ്ഥാനമായുള്ള പാചകപുസ്തക രചയിതാവ് ആഷിയ ഇസ്മായിൽ. ആഫ്രിക്കയിൽ ജനിച്ചു, യുകെയിൽ വളർന്നു, ന്യൂസിലാൻഡിൽ താമസിക്കുന്ന അവർ കൂടുതലും പരീക്ഷിക്കുന്നത് വ്യത്യസ്ഥ സംസ്ക്കാരങ്ങളെ ഒരു പ്ലേറ്റിൽ വേറിട്ടൊരു രുചിയായി അവതരിപ്പിക്കുക എന്നതാണെന്ന് അവർ പറയുന്നു. അതിനായി താൻ ജനിച്ചു വളർന്ന സംസ്കാരങ്ങൾ എന്നെ കൂടുതൽ സഹായിക്കുന്നു എന്ന് അവർ പറഞ്ഞു. അവരുടെ ഏറ്റുവും പുതിയ പാചകക്കുറിപ്പുകൾ അടങ്ങിയ പുസ്തകമാണ് “ഫുഡ് ഫോർ ഷെയറിംഗ് ” .
കൂടാതെ, SIBF 2025-ന്റെ നാൽപ്പത്തി നാലാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ കുക്കറി കോർണറിൽ എത്തിയ മറ്റൊരു കൗതുകമായിരുന്നു മെക്സിക്കൻ പാചക വിദഗ്ദ്ധ “ടേസ്റ്റി മെക്സിക്കൻ റെസിപ്പിസ് ടു സ്പൈസ് അപ്പ് യുവർ കിച്ചൺ ” എന്ന പാചകപുസ്തകത്തിന്റെ രചയിതാവായ ഷെഫ് സൂസന വില്ലാസുസോ.
തൻ്റെ പാചക രീതികളിൽ കൂടുതലായും പരമ്പരാഗത മെക്സിക്കൻ രീതിയാണ് ഇവർ പിൻതുടരുന്നത്. ഷാർജയിലെ കുക്കറി ഷോയിൽ അവർ തയ്യാർ ചെയ്ത “ജോക്കോക്ക് സെക്കോ കോൺ സൽസ മച്ച” എന്ന വിഭവം മിഡിൽ ഈസ്റ്റേൺ അടുക്കളകളിലെ പ്രിയപ്പെട്ട പ്രധാന വിഭവമായ ലാബ്നെയോട് സാമ്യമുള്ളതാണെന്ന് അവർ വിശദീകരിച്ചു. മെക്സിക്കോ, ലബനീസ് സ്വാധീനം കൂടുതലുള്ള ഒരു പ്രദേശമായതിനാൽ എപ്പോഴും ഞങ്ങളടെ പാചകത്തിൽ ഒരു സമ്മിശ്ര കൂട്ടുകൾ ചേരുമായിരുന്നു. അതിനാൽ ഇന്ന് ഇവിടെ തയ്യാർ ചെയ്തതും അത്തരം ഒരു വിഭവമാണെന്നും അവർ വിശദീകരിച്ചു.

ലോക പ്രസിദ്ധ പുസ്തകമേളയിൽ ഇത്തരം ഒരു അടുക്കള ഒരുക്കി ലോകത്തിലെ പുത്തൻ പാചക ശൈലികളും രുചികളും നിങ്ങൾക്ക് പഠിക്കാൻ അവസരം ഒരുക്കുന്ന ബുക്ക് അതോറിറ്റിക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തിയ അവർ, നിങ്ങൾക്ക് പാചകം ഇഷ്ടമാണെങ്കിൽ അതിൽ മടികൂടാതെ ഉറച്ച് നിൽക്കുവാൻ പ്രക്ഷകരോട് പറഞ്ഞു.





