1730 മാർച്ചിൽ,
തിരുവനന്തപുരത്തെ തൈക്കാട്ടില്ലത്ത് കേശവൻ വിഷ്ണുത്രാതൻ നമ്പൂതിരിയുടെ മേൽ നോട്ടത്തിൽ അന്നുണ്ടായിരുന്ന ശ്രീ പദ്മനാഭ സ്വാമിയുടെ വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റിയാണ് ശ്രീ പദ്മനാഭ സ്വാമി ശയിക്കുന്ന രൂപത്തിലുള്ള വിഗ്രഹം കടുശർക്കര യോഗം കൊണ്ട് പൂശിയ പന്തീരായിരം സാളഗ്രാമങ്ങൾ ഉപയോഗിച്ച് വീണ്ടും നിർമ്മിച്ചത്.
ആ നിർമ്മാണത്തെ കുറിച്ചുള്ള ലിഖിതങ്ങൾ അഭിശ്രവണ മണ്ഡപത്തിലെ അടിത്തട്ടിലും ഒറ്റക്കൽ മണ്ഡപത്തിൻ്റെ ഇരു വശങ്ങളിലും കൊത്തി വച്ചിട്ടും ഉണ്ട്.
296 വർഷങ്ങൾക്ക് ശേഷം ശ്രീപദ്മനാഭ സ്വാമി ശയിക്കുന്ന രൂപത്തിലുള്ള കടുശർക്കര യോഗത്തിലെ വിഗ്രഹം നവീകരിക്കുന്നു.
മൂല വിഗ്രഹത്തിൽ ഇത്രയും ബൃഹത്തായ ഒരു നവീകരണം ആദ്യമായാണ്
ഇന്നലെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ശില്പികളുമായി അതിനുള്ള കരാർ ഒപ്പു വയ്ക്കുന്നതാണ് ചിത്രത്തിൽ
ശില്പി എ ആർ ദുരൈ കൃഷ്ണ സ്വാമിയുടെ നേതൃത്വത്തിലാണ് തിരുപ്പണികൾ നടക്കുക
ക്ഷേത്രഭരണ സമിതിയംഗങ്ങളായ H H അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ, ശ്രീ കരമന ജയൻ, ശ്രീ വേലപ്പൻ നായർ എന്നിവർ ചാലക ശക്തികളും സാക്ഷികളുമായി ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഈ മൂഹൂർത്തത്തിന്.



