Friday, February 20, 2026
Homeകേരളംനടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം. ‌തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി എസ് ശശികുമാർ തൃശൂർ ജില്ലാ ജ‍ഡ്ജിയായും പുതിയ ചുമതല വഹിക്കും.

നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചതിന് പിന്നാലെ ജഡ്ജി ഹണി എം വർഗീസിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വിചാരണ ഘട്ടത്തിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം. പിന്നാലെ ഹണി എം വർഗീസിനെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ച് നിവേദനം നൽകിയിരുന്നു.

ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ പറയുന്നത്. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com