ഗാർഹികപീഡനം നിയമാനുസൃതമാക്കാനുള്ള നീക്കവുമായി താലിബാൻ. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി അനുവദിക്കാനാണ് സംഘടനയുടെ നീക്കം.
എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാകുകയോ ഇല്ലാത്തപക്ഷം പീഡനപരാതി നിലനിൽക്കില്ല.
ഇതിനായി പുതിയ ക്രിമിനൽ നിയമം താലിബാൻ അവതരിപ്പിച്ചു.
താലിബാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ ഒപ്പിട്ട പുതിയ നിയമപ്രകാരം കുറ്റവാളി സ്വതന്ത്രനാണോ അതോ അടിമയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള ശിക്ഷകൾ.



