Saturday, February 14, 2026
Homeഅമേരിക്ക"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 27) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 27) ✍ രവി കൊമ്മേരി, UAE

അങ്ങിനെ അവധി ദിവസങ്ങൾ ആഘോഷമാക്കി കാഴ്ച്ചകളിൽ നിന്ന് കാഴ്ച്ചകളിലേക്ക് കുതിച്ചു കൊണ്ടു് രമ്യയും ജീവനും ഓരോ ദിനങ്ങളും ആസ്വദിച്ചു കൊണ്ട് കടന്നു പോയി.

തുടർന്ന് വായിക്കുക.
👇👇👇👇👇👇👇

അദ്ധ്യായം 27

മണവാളൻ കുന്നിലെ ദിനചര്യകൾക്ക് സമാധാനത്തിൻ്റേയും, ശാന്തതയുടെ മുഖം കൈവന്നു. ശാലീന സുന്ദരികളായി കുന്നിൻ ചരിവുകൾ അണിഞ്ഞൊരുങ്ങി. നാടിൻ്റെ പല ഭാഗങ്ങളിലും ഉത്സവങ്ങൾ കൊടിയേറി.

അങ്ങിനെയിരിക്കെ ഒരു ദിവസം ശ്രേയട്ടീച്ചറുടെ അമ്മ മരണപ്പെട്ട വാർത്ത വന്നു. ടീച്ചറും, DYSP ജയേഷും, ജിവനും യാത്ര തിരിച്ചു’. പിന്നാലെ രാമഭദ്രനും കുടുംബവും പുറപ്പെട്ടു. ചടങ്ങുകൾ ഒക്കെ ക്കഴിഞ്ഞ് അവിടെ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ജയേഷിനൊപ്പം നിന്ന് ചെയ്തിട്ടാണ് രാമഭദ്രനും കുടുംബവും വിട്ടിലേക്ക് തിരിച്ചത്.

അവർ അവിടുന്ന് വിട്ടതും ഉടൻ തന്നെ ജയേഷ് അവന്‍റെ ടീമിലെ ഇൻസ്പെക്ടറെ വിളിച്ച് രാമഭദ്രന്‍റെ വണ്ടിയെ പിൻതുടരാൻ നിർദ്ദേശിച്ചു. കാരണം അവർ കുടുംബമായാണ് പോകുന്നത്. കുറച്ച് ദൂരം പോകേണ്ടതുണ്ട് വഴിയിൽ ചിലപ്പോൾ എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടാകുമോ എന്ന് അദ്ദേഹത്തിനൊരു സംശയം. പിൻതുടരുന്നത് പോലീസ് വണ്ടിയിൽ ആകരുതെന്നും അവർക്ക് മനസ്സിലാകാൻ പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജയേഷ് ഊഹിച്ചതു പോലെ തന്നെ സംഭവിച്ചു.

രാമഭദ്രനും കുടുംബവും കുറേ ദൂരം താണ്ടിയപ്പാൾ മകൾക്ക് ചായവേണം എന്ന് പറഞ്ഞതിനാൽ വഴിയരികിലെ ഒരു ചായപ്പീടികയുടെ മുന്നിൽ കാറ് നിർത്തി. ചായയും കടിയും വാങ്ങി അവൻ കടയിൽ നിന്ന് ഇറങ്ങിയതും രണ്ട് ജീപ്പുകൾ അതിവേഗം പാഞ്ഞു വന്ന് മുന്നിൽ നിന്നു. അതിൽ നിന്ന് കുറച്ചുപേർ ആയുധങ്ങളുമായിച്ചാടിഇറങ്ങി അവനു നേരെ ഓടി അടുത്തു.

എല്ലാവരും അന്ധാളിച്ചു നിന്ന നിമിഷം. എന്നാൽ രാമഭദ്രൻ ഇത് ഏതു സമയവും പ്രതീക്ഷിച്ചതാണ്.

ആദ്യം ഓടിയടുത്തവൻ രാമഭദ്രനെ ആഞ്ഞു വെട്ടി. കൈയ്യിലെ ചായയും കടിയും നിലത്തിട്ട് മുന്നിൽ ഉണ്ടായിരുന്ന ടേബിളിന്‍റെ മുകളിലൂടെ മറിഞ്ഞ് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ടതിനോടൊപ്പം ഒരു കസേരയെടുത്ത് വെട്ടിയവന്‍റെ തലയ്ക്കടിക്കാനും അവൻ മറന്നില്ല.

പിന്നാലെ വന്നവർ തുടരെത്തുടരെ ആക്രമിക്കുന്നു. പല തരത്തിലും അവൻ ചെറുത്തുനിൽപ്പ് തുടർന്നു.

ഈ സമയം പിന്നാലെ വന്ന DYSP ജയേഷിന്‍റെ ടീം അവിടെ എത്തിച്ചേർന്നു. പോലീസുകാർ ചാടി ഇറങ്ങി അടിയുടെ പൊടിപൂരം.

രാമഭദ്രനുവേണ്ടി തങ്ങളെ തല്ലുന്നത് പോലീസുകാരാണെന്ന് മനസ്സിലാക്കിയ അക്രമികൾ തന്ത്രപൂർവ്വം രക്ഷപ്പെട്ടു. എന്നാൽ രണ്ടു പേരെ പോലീസുകാർ പിടികൂടി.

ആ സമയം ജയേഷിന്‍റെ പോലീസുകാർ അവിടെ എത്തിയതിൽ രാമഭദ്രൻ തെല്ലൊന്ന് അന്ധാളിക്കാതിരുന്നില്ല. എന്നാലും അവൻ അത് പുറത്ത് കാണിച്ചില്ല. കാരണം അവർ വന്നില്ലായിരുന്നെങ്കിൽ അക്രമികൾ തന്നെ വെട്ടി തുണ്ടം തുണ്ടമാക്കിയേനേ എന്ന് അവന് ബോധ്യമുണ്ടായിരുന്നു.

ഇൻസ്പെക്ടർ രാമഭദ്രന്‍റെ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി. ഞങ്ങൾ ജയേഷ് സാറിന്റെ ടീം അംഗങ്ങൾ ആണെന്നും അദ്ദേഹത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് താങ്കളെ പിൻതുടരുന്നതെന്നും അറിയിച്ചു.

അറിയാം സാർ. മനസ്സിലായി. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ….. എന്നും പറഞ്ഞ് പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൻ അവന്‍റെ വണ്ടിക്കരികിലേക്ക് ഓടി .

ഭാര്യയേയും മകളേയും അവന് വണ്ടിക്കകത്ത് കാണാൻ കഴിഞ്ഞില്ല. അവന്‍റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.

സാർ, എന്‍റെ കുടുംബം…? ..

അവർക്കൊന്നും സംഭവിച്ചിട്ടില്ല. അവർ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്.

എവിടെ എവിടെ എന്‍റെ ഭാര്യയും മകളും. അവൻ ഭ്രാന്തനെപ്പോലെ അലറി.

ഹേയ്.. കൂൾ ഡൗൺ. കൂൾ ഡൗൺ രാമഭദ്രൻ, ഞാൻ പറഞ്ഞില്ലേ അവർ സുരക്ഷിതരാണ്. അവർ ഞങ്ങളുടെ വണ്ടിയിലുണ്ട്. വാ… കാണിച്ചു തരാം.

അവൻ പോലീസുകാരുവന്ന വണ്ടിയുടെ അടുത്തേക്ക് ഓടി. അതിൽ രമ്യയും കാർത്തിയും പേടിച്ച് വിറച്ച് കരഞ്ഞ് തളർന്ന് ഇരിപ്പുണ്ടായിരുന്നു.
രാമഭദ്രനെ കണ്ടതും അവർ ചാടി എഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

അടിനടന്നുകൊണ്ടിരിക്കുമ്പോൾ സ്ഥലത്തെത്തിയ പോലീസ് ഓഫീസർ കൂടെ വന്ന ഒരു പോലീസുകാരനോട് ആദ്യം രാമഭദ്രനും കുടുംബവും വന്ന വണ്ടിയായിരുന്നു പരിശോധിക്കാൻ പറഞ്ഞത്.

കാർത്തിയും മകളും അതിനകത്ത് പേടിച്ച് കരഞ്ഞ് ഇരിക്കുന്നതു കണ്ടതും ഞങ്ങൾ പോലീസുകാരാണെന്ന് അറിയിച്ച് അവരെ സുരക്ഷിതമായി മാറ്റുകയാണ് ചെയ്തതെന്ന് അവർ അവനോട് പറഞ്ഞു.

യാത്ര തുടരാൻ രാമഭദ്രന് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാ എന്ന് അറിയിച്ചതിനാൽ ആ പോലീസ് സംഘത്തിന്‍റെ അകംമ്പടിയോടെ അവർ വീട്ടിലെത്തിച്ചേർന്നു.

വണ്ടിയിൽ നിന്ന് രാമഭദ്രൻ ഭാര്യയോടും മകളോടും വിശദമായി പറഞ്ഞു കൊടുത്തു. ഇങ്ങിനെയുള്ള സന്ദർഭങ്ങൾ ഇനിയും ഉണ്ടാകുമെന്നും, ധൈര്യം കൈവിടരുതെന്നും, നിർദേശിച്ചു. എന്നാൽ മകൾ ശരിക്കും ഭയന്നിരുന്നു.

ആകാശത്ത് താരകങ്ങൾ എന്തുമാത്രം ഭംഗിയോടെയാണ് പുഞ്ചിരിക്കുന്നത്. എന്നാൽ കൂട്ടമായി വരുന്ന കാർമേഘങ്ങൾ എത്ര നിസ്സാരമായാണ് ചിലപ്പോൾ ആ പുഞ്ചിരി മറയ്ക്കുന്നത്. നോക്കി നോക്കി നിൽക്കേ ആ തേജസ്സ് അണയുന്നത് കാണുമ്പോൾ നമ്മൾക്ക് സങ്കടം വരാറുണ്ട് അല്ലേ…?

“ശരറാന്തൽ തിരി താഴും മുകിലിൻ കുടിലിൽ….
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു ” …എന്ന അനശ്വരമായ ഗാനത്തിന്‍റെ ഈരടികൾ റേഡിയോയിലൂടെ ഒഴുകിയെത്തി.

ഭയവിഹ്വലയായ രമ്യ മോളും കാർത്തിയും ആ ഈരടികളുടെ മധുരമായ തലോടലേറ്റ് മയങ്ങി.

എന്നാൽ രാമഭദ്രൻ ഏതോ ഗാഢമായ ആലോചനയിൽ ആയിരുന്നു. അക്രമിക്കാൻ വന്ന ആളുകളുടെ മുഖവും, അവർ വന്ന വണ്ടിയുടെ നമ്പരുകളും അവൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഏതായാലും രണ്ടു പേരെ പോലീസുകാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇല്ല. ഇല്ല. അവരെക്കൊണ്ട് പോലീസുകാർക്ക് കൂടുതൽ ഒന്നും പറയിപ്പിക്കാൻ കഴിയില്ല. അവന്‍റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

അപ്പോൾ ജയേഷ് സാറ് എന്നെ ഞാനറിയാതെ പിൻതുടരുന്നുണ്ട്. എന്‍റെ നീക്കങ്ങളിൽ അദ്ദേഹത്തിന് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായിരിക്കും. ഇനി കൂടുതൽ സൂക്ഷിക്കണം. ആലോചനകളിൽ മുഴുകി പാതിരാത്രിയുടെ ഏതോ യാമങ്ങളിൽ അറിയാതെ അവൻ ഉറക്കത്തിലേക്ക് മയങ്ങിവീണു.

രാമഭദ്രന്‍റെ കടയുടെ പണികളെല്ലാം കഴിഞ്ഞു. കാരുണ്യ പച്ചക്കറികൾ എന്ന ഒരു ബോർഡും വച്ചു. ഒരാഴ്ച്ചകഴിഞ്ഞ് കട തുറക്കാനും തീരുമാനിച്ചു. അതിന്‍റെ തിരക്കിൽ മുഴുകിയിരിക്കവേ.. ജയിംസ് നാട്ടിലേക്ക് വരുന്നു എന്ന അറിയിപ്പു കിട്ടി.

ഇങ്ങിനെ ഒരവസരത്തിൽ ജയിംസിന്‍റെ വരവ് കൂടുതൽ സന്തോഷപ്രദമായിരിക്കും എന്ന് രാമഭദ്രന് തോന്നി. അങ്ങിനെയാണെങ്കിൽ കടയുടെ ഉത്ഘാടനം ജയിംസിനെക്കൊണ്ട് ചെയ്യിക്കാൻ അവൻ തീരുമാനിച്ചു..

തുടരും …..

രവി കൊമ്മേരി.✍

RELATED ARTICLES

1 COMMENT

  1. അടിച്ച് കസറുന്നുണ്ടല്ലോ സാറെ ? നന്നായി പോകുന്നു തുടരട്ടെ. അഭിനന്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com