Saturday, November 23, 2024
HomeUncategorizedപാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ച് നഗരസഭ സിപിഎം കൗൺസിലർ ഫഹദ് നരിമടക്കൽ

പാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ച് നഗരസഭ സിപിഎം കൗൺസിലർ ഫഹദ് നരിമടക്കൽ

കോട്ടയ്ക്കൽ.–പാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ച് നഗരസഭ ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് സ്ഥാനാർഥിക്കു വോട്ടുചെയ്ത
സിപിഎം സ്വതന്ത്ര കൗൺസിലർ ഫഹദ് നരിമടക്കൽ. ലീഗും സിപിഎമ്മും തമ്മിൽ കോട്ടയ്ക്കലിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായും ഫഹദ് മാധ്യമങ്ങളോട് .പറഞ്ഞു. ഈ ഭരണസമിതി നിലവിൽ വന്നതുമുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്നു ലഭിക്കുന്നത്. കാവതികളം വെസ്റ്റ് വാർഡിലെ അങ്കണവാടിയിലേക്കാവശ്യമായ പാത നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിക്കണമെന്ന് പലതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതാണ്. ഏരിയാ കമ്മിറ്റി, ലോക്കൽ കമ്മിറ്റി നേതൃത്വവുമായും വിഷയം ചർച്ച ചെയ്തു. വികസന മുരടിപ്പിനെതിരെ നഗരസഭയ്ക്കെതിരെ സമരം നടത്താൻ പോലും നേതൃത്വം തയാറായില്ല. വികസന പ്രവർത്തനങ്ങൾ നടന്നില്ലെങ്കിൽ നാട്ടുകാരെ അഭിമുഖീകരിക്കാൻ കഴിയില്ല.
ബുഷ്റ ഷബീർ നഗരസഭാധ്യക്ഷയായിരുന്ന സമയത്ത് കഴിഞ്ഞവർഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോൾ വലിയ വിഭാഗം ലീഗ് കൗൺസിലർമാർ യോഗം ബഹിഷ്ക്കരിച്ചു. എന്നാൽ, യോഗത്തിൽ പങ്കെടുത്ത് ഭരണസമിതിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം കൗൺസിലർമാരെടു ത്തത്.

എൽഡിഎഫ് അംഗങ്ങൾ കൂടി ബജറ്റ് യോഗം ബഹിഷ്ക്കരിച്ചിരുന്നുവെങ്കിൽ ഭരണസമിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമായിരുന്നു. ഇത്തരം നിലപാടുകളോടുള്ള പ്രതിഷേധം എന്നനിലയ്ക്കാണ് ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിക്കു
വോട്ടുചെയ്തത്. അനുകൂലമായി വോട്ടുചെയ്യുമെന്ന കാര്യം ഡോ.കെ.ഹനീഷയെ നേരത്തേ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിനു മുൻപായി ചേർന്ന എൽഡിഎഫ് കൗൺസിലർമാരുടെ യോഗത്തിലും വിഷയം അവതരിപ്പിച്ചു. ഡോ.കെ.ഹനീഷ വികസന കാഴ്ചപ്പാടുള്ള ജനപ്രതിനിധിയാണ്. അവരെ എതിർക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ഇപ്പോഴുമുള്ളത്.

തിരഞ്ഞെടുപ്പിനു മുൻപായി ലീഗ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന ചിലരുടെ ആരോപണത്തിൽ കഴമ്പില്ല. മറ്റൊരു എൽഡിഎഫ് അംഗം വോട്ടെടുപ്പിന് എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പ്രശ്നം കൂടുതൽ വഷളാക്കേണ്ട എന്നതിനാലാണ് വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നതെന്നും ഫഹദ് പറഞ്ഞു.
– – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments