Wednesday, January 7, 2026
HomeUncategorizedഅന്താ രാഷ്ട്ര മോൾ ദിനം .✍️അഫ്സൽ ബഷീർ തൃക്കോമല

അന്താ രാഷ്ട്ര മോൾ ദിനം .✍️അഫ്സൽ ബഷീർ തൃക്കോമല

രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അളവായ മോൾ യൂണിറ്റി നോടുള്ള ആദര സൂചകമായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.ഒരു മോളിന്റെ അളവ്‌ യൂണിറ്റായ അവഗാഡ്രോ സംഖ്യയെ (6.022 x 10²³.) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 10²³. നെ സൂചിപ്പിക്കുന്നതിനായി 10-ാം മാസമായ ഒക്ടോബറിനെയും, 23നെ സൂചിപ്പിക്കുന്നതിനായി 23-ാം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതാണ് പ്രധാന ചടങ്ങ് അമേരിക്കൻ കെമിക്കല് സൊസൈറ്റി ഒക്ടോബർ 23 വരുന്ന ആഴ്ചയിലെ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 7 ദിവസങ്ങളിൽ നാഷണൽ കെമിസ്ടി വീക്ക് ആചരിക്കുന്നുമുണ്ട് .

ഒരു ഗ്രാം വസ്തുവിൽ കോടിക്കണക്കിന് ആറ്റങ്ങൾ ഉണ്ട് . ഇത് എണ്ണിത്തിട്ടപ്പെടുത്തുക അസാധ്യവുമാണ് . അവിടെയാണ് മോൾ യൂണിറ്റിന്റെ പ്രസക്തി.പൊതുവിൽ പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിലാണ് രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നത്.

1776 ഓഗസ്റ്റ് 9-ന് ടൂറിൻ പട്ടണത്തിൽ ജനിച്ച ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ
അമീദിയോ അവോഗാദ്രോ ടൂറിൻ സർവകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിൽ  പ്രൊഫസറായി സേവനം ചെയ്ത അദ്ദേഹം  രസതന്ത്രത്തിലെ പ്രധാന അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis)  അവതരിപ്പിച്ചു .ഒരേ താപവും മർദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള തൻമാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. . ഇതിനെ ശാസ്ത്ര ലോകം അംഗീകരിക്കാതിരുന്നതും പിന്നീട് അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ൽ ഒരു രസതന്ത്ര പദ്ധതിയുമായി മുന്നോട്ടു വമ്പതോടെ ആ പരികല്പനയ്ക്ക് അംഗീകാരം ലഭിച്ചു . 1856 ജൂലൈ 9-ന് ടൂറിനിൽ അവോഗാദ്രോ നിര്യാതനായി

1811-ൽ അമീദിയോ അവോഗാദ്രോ വാതക നിയമം അവതരിപ്പിച്ചതിന്റെ തുടർ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഫ്രെഞ്ച് ശാസ്ത്രജ്നായ ജീൻ പെറിൻ 1909 ൽ6.023 x 10²³. 81 കഴിഞ്ഞ് 23 പൂജ്യങ്ങള്‍ വരുന്ന സംഖ്യ അഥവാ അവഗാഡ്രോ സംഖ്യ കണ്ടു പിടിച്ചതും അമീദിയൊ അവഗാഡ്രോയുടെ പേര് നല്കുകുകയും
ചെയ്തു. പിന്നീട് 1926 ലെ ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനത്തിന് അദ്ദേഹം അർഹനായത് ചരിത്രം .

ഒരു മണിക്കൂര്‍ കൊണ്ട് നമുക്കെന്നാവുന്ന 60×60 = 3600 ആറ്റങ്ങള്‍ പരമാവധി എണ്ണാം.ഒരു ദിവസം കൊണ്ട് 60x60x24 = 86400 എണ്ണവും ഒരു വര്‍ഷം കൊണ്ട് 60x60x24x365 = 31536000 എണ്ണവും മാത്രം എണ്ണാമെന്നിരിക്കെ മോൾ യൂണിറ്റിന്റെ പ്രസക്തി വളരെ വലുതാണ് .ഒരു വാതകത്തിന്റെ വ്യാപ്തം അതില്‍ അടങ്ങിയ തന്മാത്രകൾ അല്ലെങ്കില്‍ ആറ്റങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു ‍എന്നും വാതകത്തിന്റെ സ്വഭാവം ഇക്കാര്യത്തില്‍ പ്രസക്തമല്ല എന്നുമുള്ള അവഗാഡ്രോയുടെ നിരീക്ഷണങ്ങളും കൂടാതെ മൂലകങ്ങളുടെ അറ്റോമിക ഭാരത്തിനു തുല്യമായ മാസില്‍, (ഓരോ മൂലകത്തിന്റെയും അറ്റോമിക ഭാരം വ്യത്യസ്തമാണെങ്കിലും) ഒരേ എണ്ണം ആറ്റങ്ങള്‍ ആണ് ഉണ്ടായിരിക്കുക ‍എന്നുമുള്ള അവോഗാഡ്രോ യുടെ
നിരീക്ഷണവും ഈ രംഗത്ത് വലിയ പരീക്ഷണ ങ്ങൾക്കു വഴിതെളിച്ചു .

രസതന്ത്രത്തിൽ, മോൾഫ്രാക്ഷൻ അല്ലെങ്കിൽ മോളാർഫ്രാക്ഷൻ  എന്നത് ഘടകങ്ങളുടെ അളവും  ഒരു മിശ്രിതത്തിലെ എല്ലാ ഘടകങ്ങളുടേയും ആകെ അളവും തമ്മിലുള്ള അംശബന്ധമാണ്.  എല്ലാ മോൾഫ്രാക്ഷനുകളുടേയും തുക 1 ആയിരിക്കും.മോൾഫ്രാക്ഷൻ എന്നത് മോളുകൾ തമ്മിലുള്ള അംശബന്ധവും മോളാർഗാഢത എന്നത് മോളുകളും വ്യാപ്തവും തമ്മിലുള്ള അംശബന്ധവുമാണ്
എന്നത് അനുബന്ധമായി പറയേണ്ടിയിരിക്കുന്നു .

ആറ്റങ്ങളും തന്മാത്രകളുമൊക്കെ താരതമ്യേന ചെറുതായത് കൊണ്ടും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതുമായ ഒരു സൂചിമുനയിൽ പോലും ആയിരകണക്കിന് ആറ്റങ്ങൾക്കു ഇരിക്കാൻ കഴിയുമെന്നിരിക്കെ ഒരു ഗ്രാം വസ്തുവിൽ കോടിക്കണക്കിന് ആറ്റങ്ങൾ നിറഞ്ഞിരിക്കുമ്പോൾ . ഇവയെ ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല അതാണ് മോൾ യൂണിറ്റ് ഏറെ പ്രസക്തമായി മാറിയത് കാലക്രമത്തിൽ6.02214076×10^23 ആണെന്ന് ജോസഫ് ലോഷ്സ്മിത്ത് ക്രമപ്പെടുത്തി .അതിൽ നിന്ന് സംയുക്തങ്ങളുടെ തന്മാത്രാഭാരത്തിനു തുല്യമായ മാസ് അളന്നെടുത്താല്‍ അതിലുള്ളതും ഇതേ എണ്ണം തന്മാത്രകള്‍ ആയിരിക്കും എന്നതും ജലത്തിന്റെ തന്മാത്രാ ഭാരം പതിനെട്ടാണന്നതും . പതിനെട്ടു ഗ്രാം ജലത്തില്‍ 6.02214076×10^23 ജലതന്മാത്രകള്‍ ഉണ്ടാവും എന്നതും കണ്ടെത്തി .ഏതായാലും മോൾ ദിനം ആഘോഷിക്കുമ്പോൾ അവോഗാഡ്രോയെ മറക്കാനാകില്ല.

മോൾ ദിനാശംസകൾ …

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com