വിഷമാണ് പലരുടെയും ഉള്ളിൽ,
വിഷം നിറഞ്ഞു പൊന്തി വരുന്നുണ്ട്,
അതു ഉരുകി ഒലിച്ചു
നനഞ്ഞു പടർന്നു
അങ്ങനെ ഒഴുകി നടപ്പാണ്.
വിഷത്തിൻ്റെ കാഠിന്യം
പിഞ്ചു പൈതലും ദുഷിക്കുന്നു,
വ്യസനം നിറഞ്ഞ് ഒഴുകുന്നു,
ദുഷ്ടസംസർഗ്ഗം നിറയുന്നു.
പണ്ടൊരിക്കൽ ഒരു മിശിഹ തമ്പുരാൻ
നിസ്സഹായനായി മൊഴിഞ്ഞപോലെ
‘ ഈ പാനപാത്രം എന്നിൽ നിന്ന്
നീക്കേണമേ’, എന്ന് കരൾ ഉലഞ്ഞു
തേങ്ങുന്നു അനവധി കുടുംബങ്ങൾ!
വിഷം അതു മുഴുത്ത
കാളകൂടവിഷം,
ഇനി പാനം ചെയ്യുവാന്
ഈ മാനവ ഹൃദയങ്ങൾക്ക് കഴിയില്ല
നിശ്ചയം
അല്ലയോ, നിയന്താവേ
വിഷം നിറയുന്ന ലോകത്ത്, ഒരു
ചെറുക്ഷണിക നേരത്ത് ഞാൻ ഒന്ന്
കുറിക്കട്ടെ
സ്നേഹത്തിൻ്റെ, സത്യത്തിൻ്റെ,
സന്തോഷം നിറയും ആത്മനിർവൃതി
തൻ വരികൾ!
എവിടെയും വിഷം!