Logo Below Image
Friday, March 14, 2025
Logo Below Image
Homeകഥ/കവിതവസന്തമേ.... (കവിത) ✍ശ്രീകുമാരി അശോകൻ

വസന്തമേ…. (കവിത) ✍ശ്രീകുമാരി അശോകൻ

വിടർന്നു നിന്ന പൂവിലെന്റെ
വിരലുതൊട്ട മാത്രയിൽ
പൊടുന്നനെ പറന്നുപോയി
പരിഭവത്താൽ വണ്ടിണ.
തേൻ കുടിച്ചു മത്തരായി
താഴെ വീണു പോകവേ
താങ്ങിനിർത്തി എന്നുമെന്നും
താരണി പൂന്തൊത്തുകൾ.
കാറ്റുവന്നു മൂളിയെന്റെ
കാതിൽ ഗാനമിമ്പമായ്
കരൾകുളിർന്നു മെല്ലെയെന്റെ
കദനഭാരമകന്നുപോയ്.
മലരണിഞ്ഞ മാമരങ്ങൾ
മതിമറന്നു നിൽക്കവേ
മലയ മാരുതന്നണഞ്ഞു
മനം നിറയ്ക്കും മണവുമായ്.
ഇന്നു നീ വസന്തമേ
അരികിലെത്തി വീണ്ടുമീ
ഇരുളുവീണ് മാഞ്ഞുപോയ
അരിയ മന വനികയിൽ..

ശ്രീകുമാരി അശോകൻ✍

RELATED ARTICLES

Most Popular

Recent Comments