Logo Below Image
Tuesday, August 19, 2025
Logo Below Image
Homeകഥ/കവിതപ്രയാഗ (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

പ്രയാഗ (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

തെന്നൂർ രാമചന്ദ്രൻ

ആദിത്രിവേണിയൊരു കുംഭ
മഹോത്സവത്തിൻ

ജാതപ്രസന്ന പരിശുദ്ധി
ധരിച്ചിടുമ്പോൾ

നിത്യാനുഭൂതിപകരുന്നു
തിരംഗമാലയെല്ലാം

ശുദ്ധിപ്രകാര മഹിമാ ജപമാല പോലെ

കാലം വിതച്ചുവിളകൊയ്ത
വിരാടയജ്ഞം

ആലോല വർണ്ണമലിയുന്ന മനോജ്ഞ
ചിത്രം

ആത്മാനുകാരിണി നിയോഗപവിത്ര
സംഗ –

സ്ഥാനം നിരാമയ നിതാന്ത വരാംഗി
ഗംഗേ

ആഭാരതപ്രകരണത്തിലുപസ്ഥിതങ്ങ

സംഭാരമെത്രഭരിതം, യമുനാ നിയോഗം

അദൃശ്യയാം നദിസരസ്വതി
യെത്തിടുമ്പോൾ

സിദ്ധിപ്രദം സലിലമാത്മനിവേദനങ്ങൾ

നാടാകെയാ
സുപരിചിന്തനമാത്മയജ്ഞം

തേടിപ്പടർന്നു മുദിതപ്രണവോക്തി
ചൊല്ലാൻ

സ്നാനത്തിനായവിടെയെത്തി സഹസ്ര
ജാലം

ആത്മജ്ഞരായവരപാര
തലത്തിലെത്തി

പ്രദ്യോതരായകമലത്തെ
വിപാകമാക്കാൻ

വിദ്വേഷമാകെയകലത്തിലകറ്റി മാറ്റാൻ

പ്രജ്ഞാസരിത്തിലെ
നവോദയപൂർണ്ണഭാവം

സഞ്ജീവനീ ശരണമന്ത്രണമേകുകില്ലേ

നിത്യം ചിരന്തന സുസത്യ
സനാതനത്തിൽ

സിദ്ധാന്തമല്ലിക വിടർന്നു
സുഹാസമേകും

പാപത്രയം മറയുമാവിലസഞ്ചയങ്ങൾ

തൃപ്തിപ്രദാന വരദായികയീ പ്രയാഗ

തെന്നൂർ രാമചന്ദ്രൻ✍

RELATED ARTICLES

2 COMMENTS

Leave a Reply to Rita Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com