Logo Below Image
Sunday, April 6, 2025
Logo Below Image
Homeകഥ/കവിതഒരു ന്യൂജൻ അപാരത (കഥ) ✍ശിവദാസൻ വടമ

ഒരു ന്യൂജൻ അപാരത (കഥ) ✍ശിവദാസൻ വടമ

ശിവദാസൻ വടമ

നിനക്ക് ഇവളെ തന്നെ വേണമെന്ന് എന്താണ് നിർബന്ധം?
അൽപ്പം ഈർഷ്യയുടെ സതീദേവി മകനോട് ചോദിച്ചു.
ഇവൾക്കെന്താണ് കുഴപ്പം?
സനീഷ് അമ്മയോട് തിരിച്ചു ചോദിച്ചു.
നീ എന്താണ് അവളിൽ കണ്ട മേന്മ?
വീണ്ടും അവൾ അവനോട് ചോദിച്ചു.
അമ്മ എന്താണ് അവളിൽ കണ്ട തിന്മ?
അതുകൂടി കേൾക്കട്ടെ,
അവൻ വീണ്ടും ചോദിച്ചു.
നീ അവളെ പ്രണയിക്കുന്നുണ്ടോ?
സതീദേവി വീണ്ടും ചോദിച്ചു.
പിന്നെ എന്തിനാണ് ഈ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന് നിനക്ക് ഇത്രയും നിർബന്ധം.
എനിക്ക് ഈ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ല.
പിന്നെ ഈ പെൺകുട്ടിയെ വേണ്ടെന്നു വെക്കാൻ എന്താണ് കാരണം എന്നുകൂടെ അമ്മ പറയൂ?
അവൻ അമ്മയോട് ആവശ്യപ്പെട്ടു.
അവൾ കറുത്തതല്ലേ?
അൽപ്പം സങ്കോചത്തതോടെ അവൾ പറഞ്ഞു.
അമ്മയുടെ നിറവും കറുത്തതല്ലേ?
എന്നു കരുതി നിനക്ക് നിന്റെ അച്ഛന്റെ നിറമാണ് കിട്ടിയിരിക്കുന്നത്.
നിനക്ക് ഇപ്പോൾ നല്ല ജോലിയുണ്ട് ശമ്പളവും ഉണ്ട്.
പിന്നെ എന്തിനാണ് ഈ കറുത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്?
അമ്മേ കറുപ്പ് നിറത്തിന് എന്താണ് കുഴപ്പം.
കറുപ്പിനെ വെറുക്കണമെങ്കിൽ അമ്മയോടും ഞങ്ങൾക്ക് വെറുപ്പ് തോന്നേണ്ടേ?
അമ്മയുടെ കറുപ്പ് നിറത്തെ സ്നേഹിക്കാൻ കഴിയുമെങ്കിൽ എനിക്ക് അവളുടെ നിറത്തെയും സ്നേഹിക്കാൻ കഴിയും.
അവർ നമ്മളെക്കാൾ സാമ്പത്തികമായി വളരെ താഴെ ആണ്.
അവരുടെ വീട് നീ ശ്രദ്ധിച്ചോ?
ഞാൻ എന്തിനാണ് അവരുടെ വീട് ശ്രദ്ധിക്കുന്നത്?
ഞാൻ അവിടെ താമസിക്കാൻ ഉദ്ദേശിച്ചിട്ടില്ല.
എന്നാൽ നീ അവളിൽ കണ്ട മഹാത്മ്യം എന്താണ് എന്നുകൂടി പറ?
അതുകൂടി ഞാൻ കേൾക്കട്ടെ.
അമ്മ അവരുടെ ഷെൽഫിൽ ഇരിക്കുന്ന സർട്ടിഫിക്കറ്റ് കണ്ടോ?.
ബിടെക് അവൾ റാങ്കോടെ ആണ് പാസ്സായിരിക്കുന്നത്.
പിന്നെ ഞാൻ ബിടെക് ആണെങ്കിൽ അവൾക്ക് എംടെക്ക് വിദ്യാഭ്യാസം ഉണ്ട്.
അതുകൊണ്ട് എന്താ കാര്യം.
പുരുഷന് കിട്ടുന്ന ശമ്പളം സ്ത്രീകൾക് കിട്ടുകയില്ല.
അമ്മേ ശമ്പളം ആണോ ഒരാളുടെ അളക്കുന്ന മാനദണ്ഡം.
അമ്മ അവളെ ശ്രദ്ധിച്ചോ?
എന്തൊരു തേജസ്‌ ആണ് അവളുടെ മുഖത്ത്?
അവൾ എത്ര ആത്മ വിശ്വാസത്തോടെ ആണ് അവളെ വളർത്തിയിരിക്കുന്നത് എന്നു അവളുടെ പെരുമാറ്റം കണ്ടാൽ തന്നെ അറിയാം.
അവളുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം അവൾ അവർക്കരികിൽ ഇരുന്നത് കണ്ടോ.
അതും എനിക്ക് ഇഷ്ടമായില്ല?
അവൾ പെണ്ണുകാണാൻ വന്ന ചെറുക്കന്റെയും വീട്ടുകാരുടെയും മുമ്പിൽ ഒരു കൂസലുമില്ലാതെ ഇരിക്കുന്നു.
അമ്മേ അവൾക്ക് അവർ നൽകിയ സ്വാതന്ത്ര്യം ആണ് അവൾക്കു കിട്ടിയ ധൈര്യം.
ആ ആത്മ വിശ്വാസം ആണ് അവളെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിച്ചത്.
അമ്മ അവളെ വില കുറച്ചു കാണല്ലേ?
അവളെ ഞാൻ വിവാഹം കഴിച്ചില്ലെങ്കിലും അവളുടെ മൂല്യം തിരിച്ചറിയുന്ന ഒരാൾ അവളെ സ്വീകരിക്കും.
അവളെ നഷ്ടമാകാതിരിക്കാൻ എന്താണ് വഴി എന്ന് അമ്മ ആലോചിക്ക്?
മകന്റെ മറുപടി സതീദേവിക്ക് അത്ര തൃപ്തി തോന്നിയില്ല.
എങ്കിലും അവന്റെ ഇഷ്ടത്തിന് അനുസരിച്ചു അവൾ അവനു കൂട്ടു നിന്നു.
** *** **
വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ രണ്ടു പേരുടെയും ലീവ് അവസാനിച്ചു.
ഞങ്ങൾ പുതിയ ഒരു വീടെടുത്തു.
സനീഷ് അത് പറഞ്ഞപ്പോൾ സതീദേവി
ഒരു നിമിഷം സ്ഥബ്ധയായി.
ഇപ്പോൾ അതിന്റെ ആവശ്യം എന്താണ്?
നീ എന്നും വീട്ടിൽ നിന്നല്ലേ പോയി വന്നിരുന്നത്.
ഇനിയും അതുപോലെ തുടരുന്നത് അല്ലെ നല്ലത്.
ഞാൻ ദിവസവും എത്ര കിലോമീറ്റർ വണ്ടി യാത്ര ചെയ്യുന്നുണ്ട് എന്ന് അമ്മക്ക് അറിയുമോ?
ഇത്രയും നാൾ എന്റെ ജീവിതം ഒരു ലക്ഷ്യമില്ലാതെ പോകുകയായിരുന്നു.
ഇനി എനിക്ക് എന്റേതായ ഒരു കുടുംബം ആയി.
അവൾ അവളുടെ വീട്ടുകാരെ തനിച്ചാക്കി ആണ് എന്റെ ഒപ്പം വന്നിരിക്കുന്നത്.
ഇപ്പോൾ അമ്മയും അച്ഛനും ചെറുപ്പം ആണ്.
ഞങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് തനിച്ചു കഴിയാൻ ബുദ്ധിമുട്ട് ഒന്നുമില്ല.
ഇനി ഞങ്ങൾ ഞങ്ങളുടെ ജീവിതം സ്വതന്ത്രമായി ജീവിക്കട്ടെ?
ആഴ്ചയിൽ ഞങ്ങൾ ഒരു ദിവസം ഇവിടെയും ഒരു ദിവസം അവളുടെ വീട്ടിലും താമസിക്കും.
അതിനു അമ്മ എതിർത്തിട്ടും കാര്യമില്ല.
പിന്നെ അവളുടെ ശമ്പളം എന്തു ചെയ്യുന്നു എന്ന് ചോദിക്കരുത്?
എന്റെ ശമ്പളം ഞാൻ എന്റെ ഇഷ്ടത്തിനു ചിലവാക്കുന്നത് പോലെ അവൾ അവളുടെ ശമ്പളവും ചിലവാക്കും.
അത് അവളുടെ സ്വാതന്ത്ര്യം.
പുതിയ തലമുറ തങ്ങൾ കരുതുന്നത് പോലെ അല്ലെന്ന് സതീദേവിക്ക് മനസ്സിലായി.
കൂടുതൽ നിയന്ത്രണത്തിന് തുനിഞ്ഞാൽ അവരെ തങ്ങൾക്ക് തീർത്തും നഷ്ടമാകുമെന്ന് അവൾക്ക് തോന്നി.
ഇതു 2k തലമുറ ആണ്.
80 കളിലെ ആശയങ്ങൾ ഇവിടെ നടപ്പിലാകില്ലെന്നു അവൾക്കു മനസ്സിലായി.

ശിവദാസൻ വടമ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments