ഒരു ചെറുമഴയിൽ
ഈ പുഴയരുകിൽ
നനയാൻനിൽക്കണ പെണ്ണേ
നാണം കുണുങ്ങണ കനവേ
നിന്റെകരാംഗുലി നടനങ്ങളിലൊരു
സുന്ദരമുദ്രകളുണ്ടോ ?
(ഒരു ചെറുമഴയിൽ…)
നിന്നോടൊത്തീ മഴയിൽനനയാൻ
പുഴയുടെയുള്ളിൽ മോഹം
നിന്നെപ്പുണരാൻ നിർവൃതിനുകരാൻ
കാറ്റിനുപോലും ദാഹം
നിന്നേത്തഴുകും പുൽനാമ്പുകളിൽ
പ്രണയത്തിൻ രതിഭാവം
(ഒരു ചെറുമഴയിൽ)
മഴവിൽകൊടിയേ
അഴകിൻന്നഴകേ
മഴയിൽ നനയുംപെണ്ണേ
നിന്നോടൊത്തീ മഴയിൽലയിക്കാൻ
തുടികൊട്ടുന്നെൻ ഹൃദയം
(ഒരു ചെറുമഴയിൽ)




മനോഹരം
നല്ലെഴുത്ത്