ഹരിതകഞ്ചുകം പുതച്ചുനിൽക്കുമീ
മലനിരകളെ കാണുന്ന വേളയിൽ,
ഇരമ്പിയാർക്കുന്ന ജലതരംഗമായ്
എന്നിലേക്കു കുതിച്ചു വരുന്നു നീ!
അന്നു നമ്മളീവനപാതയിൽ,മൗനഗർ
ത്തങ്ങളായ്നിന്നുപോയതും
നിൻ മിഴികളിൽ നിന്നു മാൻപേടകൾ
പച്ചിലത്തലപ്പു നുള്ളാൻ കൊതിക്കവേ
കൊതികളാൽ
കുതിച്ചുപാഞ്ഞൊരെൻ ഹൃദയം
കിതച്ചു നിന്നുപോമെന്നു പേടിച്ചു
ഞാൻ
മഹിതമാമലക്കമ്പളം ചുറ്റി നാം
പിന്നെ തൊട്ടു, തൊട്ടൊന്നായി
നിന്നതും
പൊളളുമധരവഹ്നിയിൽ വിങ്ങി നാം
കുളിരും
കാനനഛായയിൽ ചായവേ
സിരകളിൽ നൂറുചെമ്പനീർ മൊട്ടുകൾ
പൂവായ് വിരിഞ്ഞു പൊൻതിലകമണി –
ഞ്ഞതും,
മറക്കുവാൻകഴിയില്ല
മറവിയിലേക്കിറങ്ങി
നടന്നു മറയുവാൻ കഴിയില്ല ഒട്ടുമേ.
♥️♥️
Good
നന്നായി എഴുതി
Good
നല്ല രചന