Logo Below Image
Sunday, May 25, 2025
Logo Below Image
Homeകഥ/കവിതകിളിവാതിൽ തുറന്നവനെ (കവിത) ✍കുഞ്ഞച്ചൻ മത്തായി

കിളിവാതിൽ തുറന്നവനെ (കവിത) ✍കുഞ്ഞച്ചൻ മത്തായി

ഒത്തിരി സ്നേഹം തന്നവളെ
നിന്നെ ഞാൻ അറിഞ്ഞില്ല
നിർമ്മല മനസ്സിനാ-
വശ്യമുള്ളത് ഞാൻ കൊടുത്തില്ല
പല രാവുകളിൽ വന്നു
ആവശ്യമുള്ളത് കവർന്നെടുത്തു
ഞാൻ നിന്നെ മറന്നു.

പിന്നെ,
പല രാവുകളിൽ
പല വർണ്ണങ്ങളിൽ
പുതിയ പുതിയ ചിറകുകൾ ചൂടി
ഇപ്പോൾ
ആശുപത്രികിടക്കയിൽ
ഞാനറിയുന്നു
വഴിതെറ്റിയജീവിതത്തിന്റെ
അന്ധകാരം’

ഇന്നെൻ്റെ ഭക്ഷണത്തിനും
മരുന്നിനും
നിൻ്റെശരീരത്തിന്റെ സുഗന്ധം!

‘നിനക്കായി
ഇനിയൊന്നും തരുവാനില്ലാത്ത
എന്നെ നീയിപ്പോഴും
എന്തിന് സ്നേഹിക്കുന്നു ?
ആദ്യത്തെ കിളിവാതിൽ തുറന്നു
തന്നവനെ എങ്ങനെ
മറക്കാനാകും?

കുഞ്ഞച്ചൻ മത്തായി✍

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ