Logo Below Image
Wednesday, June 18, 2025
Logo Below Image
Homeകഥ/കവിതആത്മപോഷിണി (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

ആത്മപോഷിണി (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

തെന്നൂർ രാമചന്ദ്രൻ

അകാരമാം അക്ഷരമുത്തു നൽകുവാൻ

സകാരരൂപം തെളിയുന്നു സ്വാത്മനി

അകത്തളത്തിൽ ഉണരുന്ന ശാക്തിക –

പ്രകാശമേ വ്യാപനശീലയാണു നീ
( 1 )

പ്രദീപമോങ്കാരസദാ സമുന്നതം

വിദേഹ മാർഗ്ഗം തെളിയുന്നു സത്യമായ്

പ്രദീപനാളം ശിവദപ്രസാദമായ്

മുദാ വിളഞ്ഞീടുമതീവസാന്ദ്രമായ്
( 2 )

വിരാജിത പ്രേയസു നേടിടാനഹം

പ്രരാഗമോടേ തളിരിട്ടു ശാദ്വലം

അപാര ധന്യാത്മികയായ് വിളങ്ങുമാ –

നഭോ തലത്തിൽ ധ്രുവ താരകയെന്ന പോൽ
( 3 )

സ്വജീവിതാനന്ദ സപര്യ തേടുവാൻ

സജീവമായ് ജ്ഞാന വിഭാതമെത്തണം

പ്രദക്ഷിണം ചെയ്യുമനേക ദീക്ഷിതർ

സുദക്ഷിണാമൂർത്തികളുണ്ടു ചുറ്റിലും
( 4 )

പ്രമേയ ധന്യാത്മക വാജപേയമാം

സമർപ്പണം ചെയ്യുകയാണു മാനവർ

പ്രശാന്തിവേണം ചിരിതൂകണം , പ്രിയം –

വദിച്ചു നാമന്യരെ ശാന്തരാക്കണം
( 5 )

കപോല സിന്ദൂരമനന്ത രാഗമായ്

ശുഭോദയപ്രീതിദമായ് വരേണമേ

ഋതം നിറച്ചെത്ര രസാംശമേകിനാം

ഋതംഭരാ സന്നിധി തന്നിലെത്തുവാൻ
( 6 )

കവേ മഹാതത്ത്വ
സമീക്ഷണങ്ങളാൽ

വിവേക ചൂഢാമണി
യുള്ളിലെത്തണം

ഭവാൻ ഭവത് കീർത്തന മാല ചൊല്ലിയാൽ

പ്രവാഹ സംഗീതമയം പ്രകീർത്തനം
( 7 )

പ്രയാഗപോലെത്ര മനോജ്ഞ ഭൂമികാ –

നിയോഗമീ പാരിലുദാത്ത മംഗളം

വിതച്ചു വിത്തം വളരുന്നു നിത്യം

ചിദാശ്വമേധത്തിനുപോൽ ബലം തരാൻ
( 8 )

നിരാശരാകാതെ തപോ ശരണ്യരായ്

വരേണ്യ മന്ത്രാക്ഷര സാരമോതിടാൻ

തരേണമെന്നും ഗുരുവാണി സൂക്തകം

പിറന്ന മണ്ണിൻ മഹിതാഭയൊക്കെയും
( 9 )

തെന്നൂർ രാമചന്ദ്രൻ✍

RELATED ARTICLES

2 COMMENTS

Leave a Reply to Jisha Dileep Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ