സുശീല രാവിലെ തന്നെ വീട്ടിൽനിന്നും പുറത്തിറങ്ങി ഓട്ടോസ്റ്റാൻഡ് ലക്ഷ്യം വെച്ചുനടന്നു. അമ്പലത്തിൽനിന്നും സുപ്രഭാതം കേൾക്കാം, മനസ്സിന് കുളിർമപകരുന്ന സുപ്രഭാതത്തിൽ ലയിച്ചവൾ വേഗം നടന്നു. നാരായണ പണിക്കരെ കാണുകയാണ് ലക്ഷ്യം.മകൾ സുഷമക്ക് വന്ന കല്ല്യാണാലോചനയിൽ ജാതകപൊരുത്തം ഒന്നുനോക്കണം.സ്വന്തം ജേഷ്ഠൻ മോഹനേട്ടന്റെ അളിയൻ സുഗുണന്റെ പരിചയത്തിലുള്ള ആലോചനയായതുകൊണ്ടാണ് സുശീല രാവിലെതന്നെ ഇറങ്ങിയത്. നാരായണ പണിക്കർ തിരക്കുള്ള ജ്യോൽസ്യനായതുകൊണ്ട് രാത്രിത്തന്നെ ബുക്ക് ചെയ്യേണ്ടിവന്നു. രണ്ട് കിലോമീറ്റർ കഴിഞ്ഞ് ഓട്ടോ ജ്യോത്സ്യന്റെ വീട്ടുപടിക്കലെത്തി.
ജ്യോത്സ്യൻ ജാതകം വാങ്ങി മുമ്പിൽ വെച്ചു അതിലൂടെ തന്റെ കണ്ണുകൾപായിച്ചു. കവടിപലകയിൽ കവടിനിരത്തി. അങ്ങോട്ടുമിങ്ങോട്ടുംകുറച്ച് കവടി മാറ്റിവെച്ചു. ഒരുപിടി കവടിവാരി നെഞ്ചോട്ചേർത്തു പ്രാർത്ഥിച്ചു.പിന്നീട് ഇങ്ങിനെ മൊഴിഞ്ഞു.
” ചെറുക്കന്റെ ജാതകവും പെണ്ണിന്റെ ജാതകവും നോക്കുമ്പോൾ ഇരുവരും തമ്മിൽ വിവാഹം കഴിക്കുവാൻ ഒരു ചേർച്ചയും കാണുന്നില്ല. അഥവാ വിവാഹം കഴിച്ചാൽ പെണ്ണിന് ജീവഹാനി സംഭവിക്കുവാൻ സാധ്യതക്കാണുന്നുണ്ട്.”
വളരെ വിഷമത്തോടെ സുശീല അവിടെനിന്നുമിറങ്ങി. നല്ലൊരു ബന്ധമാണെന്നാണ് മോഹനേട്ടനും സുഗുണനും പറഞ്ഞിരുന്നത്. ഇനി എന്തുചെയ്യും.അപ്പോഴാണ് സുഗുണന്റെ ഫോൺ വന്നത്.
” സുശീലേച്ചി ജാതകം ഒത്തുനോക്കിയോ, എല്ലാം ഓക്കേയല്ലേ?”
” ഓക്കേ അല്ല സുഗുണാ ”
സുശീല ജ്യോത്സ്യൻ പറഞ്ഞത് സുഗുണനോട് വിഷമത്തോടെ പറഞ്ഞു.
” ചേച്ചി വിഷമിക്കണ്ട, എനിക്കിതിലൊന്നും വിശ്വാസമില്ലാത്തോണ്ട് പറയുകയാ, ചേച്ചി അടുത്തുള്ള വേറൊരു ജ്യോത്സ്യന്റെ അടുത്ത് ഒന്ന് പോയി നോക്കുക, നോക്കാലോ അയാളെന്താണ് പറയുന്നതെന്ന് ”
സുശീലക്കും അത് സ്വീകാര്യമായി തോന്നി. അവൾ വീണ്ടും മുന്നോട്ട് നടന്നു.കുറച്ചുദൂരം നടന്നപ്പോൾതന്നെ ഒരു ബോർഡ് കണ്ടു.
” ജ്യോത്സ്യൻ ഗ്രൂമൻ എ ഐ ( നിർമ്മിത ബുദ്ധി ) വിദഗ്ധൻ “.
സുശീല അങ്ങോട്ട് കയറി. സുമുഖനായ ഒരു ചെറുപ്പക്കാരൻ,മനോഹരമായി ഫർണിഷ് ചെയ്ത മുറിയിൽ ഇരിക്കുന്നു. സുശീല സോഫാസെറ്റിൽ ഇരുന്നു.എ സി യുടെ തണുപ്പിൽ സുശീല കാര്യമവതരിപ്പിച്ചു. ജ്യോൽസ്യനായ ചെറുപ്പക്കാരന്റെ നെയിംബോർഡിൽ നിന്നും സുശീലക്ക് അയാളുടെ പേര് മനസ്സിലായി.
” ജ്യോത്സ്യൻ ഗ്രൂമൻ ”
നല്ല പേര് അവൾ മനസ്സിൽ കരുതി. ഇത് കമ്പ്യൂട്ടർ ജാതകമാണോ, അതോ വേറെയെന്തെങ്കിലുമോ?ആൾക്കാർ അംഗീകരിക്കുമോ?അവളുടെ മനസ്സിലൂടെ പലചിന്തകൾ കടന്നുപോയി.
ലോകം മാറുകയാണെന്നും, നിർമ്മിത ബുദ്ധിയുടെ കാലമാണിതെന്നും എ ഐ യുടെ സൂക്ഷ്മതയും ഇപ്പോഴത്തെ അതിന്റെ ട്രെൻഡിനെപ്പറ്റിയുമൊക്കെ ഗ്രൂമൻ വാചാലനായി.
ജ്യോത്സ്യൻ ഗ്രൂമൻ,തന്റെ ലാപ്ടോപ്പിൽ എന്തല്ലാമോ ടൈപ്പ് ചെയ്തു. ഇടക്ക് ലാപ്പിൽ നിന്നും സ്ത്രീശബ്ദത്തിൽ പലതും ചോദിക്കുന്നുണ്ടായിരുന്നു. ചിലതിന്റെ ഉത്തരം ഗ്രൂമൻ,സുശീലയിൽനിന്നും ചോദിച്ചു മനസ്സിലാക്കി. ലാപ്പിനുള്ളിൽ നിന്നും ചോദിക്കുന്നത് എ ഐ ചാറ്റ്അമ്മായിയാണെന്ന് സുശീലക്ക് മനസ്സിലായി. കാരണം സുഷമ ഇടക്ക് കൂട്ടുകാരോട് കളിയാക്കി പറയുന്നത് സുശീല കേട്ടിട്ടുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ ഗ്രൂമന്റെ മുഖത്ത് ചിരി വിടർന്നു.
” ചേച്ചി,മകൾക്ക് ഏറ്റവും അനുയോജ്യമായ ബന്ധം ഇതാണ്, എല്ലാത്തിലും പത്തിൽ ഒമ്പത് പൊരുത്തം, ഇനി ഒന്നും നോക്കണ്ട, ചെറുക്കനും പെണ്ണിനും ദീർഘായുസ്സ്, ജോലിയിൽ ഉയർച്ച, സാമ്പത്തികലാഭം, സന്താനസൗഭാഗ്യം എല്ലാമുണ്ട് “.
കേട്ടതും സുശീലയ്ക്ക് ഏറെ സന്തോഷമായി. ഗ്രൂമൻ തെളിവിനായി എല്ലാമടങ്ങിയ ഒരു കോപ്പി പ്രിന്റെടുത്ത് സുശീലക്ക് നൽകി.
പറഞ്ഞ കാര്യങ്ങൾ സത്യമായി നടക്കുമെന്ന വിശ്വാസത്തോടെ എ ഐ വിദഗ്ധൻ ഗ്രൂമൻ നൽകിയ ജാതകപൊരുത്തവുമായി സുശീല സുഗുണന് വിവരം കൊടുത്തു.
” ജാതകം ഓക്കേ, ഞങ്ങൾക്ക് പൂർണ്ണസമ്മതം ”
സുഗുണൻ സന്തോഷത്തോടെ വാർത്ത കേട്ടു.
“അതാണല്ലോ പറഞ്ഞത് ചേച്ചി, പഴയ കാല വിശ്വാസങ്ങളെപോലെ ഇനിയൊരിക്കലും നമുക്ക് മരണമുപദേശം ആവശ്യമില്ല. പുതിയ ലോകം പുതിയ മാർഗങ്ങൾ സ്വീകരിക്കട്ടെ!”
സുശീലയും കനിവോടെയുള്ള ഒരു ശ്വാസം വിട്ടു.
പുതിയ കാലം, പുതിയ വിശ്വാസം.
അകലെ അമ്പലത്തിൽനിന്നുള്ള സുപ്രഭാതം അപ്പോഴും കേൾക്കാമായിരുന്നു.സുശീലയുടെ മനസ്സിനകത്തേക്കൊരു തെളിച്ചം പടർന്നു.
അതേ, വിശ്വാസം അതല്ലേ എല്ലാം
. ചാറ്റ് GPT യോട് കൂടി ചോദിച്ചു ഒരു സെക്കന്റ് opinion എടുക്കുന്നത് നന്ന്.
കഥ കാലോചിതം 
വളരെ നന്ദി, സന്തോഷം

ആഹാ ……. സൂപ്പർ
വളരെ നന്ദി, സന്തോഷം

കാലോചിതം
പുതുമയുള്ള അവതരണം
വളരെ നന്ദി, സന്തോഷം

വളരെ നന്ദി, സന്തോഷം

എല്ലാ സ്ഥലത്തും, എല്ലാ കാര്യങ്ങളിലും നിർമ്മിത ബുദ്ധി……!! അത് വരും കാലങ്ങളിൽ നമ്മുടെ ദൈനദിന ജീവിതത്തിൽ എങ്ങിനെ പ്രതിഫലിക്കാൻ പോകുന്നു എന്നതിൻ്റെ സൂചന വളരെ ലളിതമായി, രസം നിറഞ്ഞ വരികളിലൂടെ അവതരിപ്പിച്ച ശ്രീ. ദിനാൻ രാഘവിന് അഭിനന്ദനം…..
വായനക്കും നല്ല അഭിപ്രായത്തിനും വളരെ നന്ദി, സന്തോഷം

.
Great story !! We would love to hear more such beautiful stories from you. , Proud of you!!
വളരെ നന്ദി, സന്തോഷം

Thank you

ആഹാ
സൂപ്പർ കഥ
അഭിനന്ദനങ്ങൾ സാറേ
Thank you

വളരെ നന്ദി, സന്തോഷം

മനോഹരം
വളരെ നന്ദി, സന്തോഷം
