ഇന്ന് ഒരു പ്രായശ്ചിത്തത്തിന്റെ ക്ഷേത്രത്തെ പറ്റിയുള്ള കഥയാവട്ടെ. തായ്‌ലൻഡിൽ നകോൺ സംസ്ഥാനത്തെ പത്തോസ് എന്ന സ്ഥലത്തുള്ള ഫ്യകൊങ് എന്ന ചക്രവർത്തിയുടെ സ്മാരകം, ഒരു ജ്യോതിഷിയുടെ ഓർമ്മ കൂടി ഉണർത്തുന്നു. ആ ചക്രവർത്തിക്ക് ഒരൊറ്റ മകനെ ഉണ്ടായുള്ളൂ. കുഞ്ഞു ജനിച്ചപ്പോൾ തന്നെ കൊട്ടാര ജ്യോതിഷി രാജാവിനോട് കുഞ്ഞിനെ ഒന്നുകിൽ വധിക്കുകയോ അല്ലെങ്കിൽ നാടുകടത്തുകയോ ചെയ്യണം എന്ന് ഉപദേശിക്കുകയും അതിനായി നിർബന്ധിക്കുകയും ചെയ്തു.
കുഞ്ഞിന്റെ കൈരേഖകളിൽ പിതൃഘാതകൻ എന്ന് കാണുന്നു എന്നായിരുന്നു ജ്യോതിഷിയുടെ നിലപാട്. ഫ്യകൊങ് രാജാവ് പുത്രനായ ഫാൺ രാജകുമാരനെ ഉടനെ നാടുകടത്തി. അനേക കാലങ്ങൾക്ക് ശേഷം ഒരു യാത്ര മധ്യേ അവർ പരസ്പരം കണ്ടുമുട്ടുകയും വിധി അവരെ പരസ്പരം ഏറ്റുമുട്ടാൻ ഇടവരുത്തുകയും കുമാരൻ പിതാവിനെ വധിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന അംഗരക്ഷകരിൽ നിന്ന് കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയുകയും താൻ പിതൃ ഘാതകനാണ് എന്ന് മനസ്സിലാക്കുകയും ചെയ്ത ഫാൺ പശ്ചാത്താപത്താൽ തകർന്നുപോയി.
രാജകുമാരൻ ഒരു വലിയ ക്ഷേത്രത്തിന്റെ രൂപത്തിൽ പിതാവിന് ഒരു സ്മാരകം പണിതു. ഈ സ്മാരകം ഇപ്പോഴും തായ്‌ലൻഡിൽ നിലനിൽക്കുന്നു. ഈ സംഭവത്തിന് സഫോക്ലീസിന്റെ ഈഡിപ്പസ് രാജാവ് എന്ന നാടകവുമായി വളരെ ബന്ധമുണ്ട്. പക്ഷേ ഒന്ന് നാടക രചയിതാവിന്റെ സങ്കല്പമായിരുന്നുവെങ്കിൽ മറ്റേത് തികഞ്ഞ യാഥാർത്ഥ്യമായി ക്ഷേത്ര രൂപത്തിൽ നിലകൊള്ളുന്നു.
നന്നായി എഴുതി
നന്ദി സുഹൃത്തേ i🙏🏿🙏🏿
നല്ലെഴുത്ത്👍👍