Daughter’s Pleasure, Daddy’s Pride…
The car is a feminist.
ഡ്രൈവിങ്ങ് തരുന്ന സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞ എൻ്റെ സഹോദരിയുടെ വാക്കുകളാണിത്. എവിടെയും എന്തിനും എപ്പോഴും പരാശ്രയമില്ലാതെ എത്തിപ്പെടാൻ പറ്റുന്നതിലും വല്യ സ്വാതന്ത്ര്യം എന്താണ്? സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെ അടുത്ത പടവാണ് ഇതെന്ന് തോന്നുന്നു.
എൻ്റെ ബന്ധുക്കളിൽ ആദ്യമായി കാറോടിച്ചു കണ്ടത് ഞാൻ കുഞ്ഞേച്ചി എന്നു വിളിക്കുന്ന Dr.Sreelatha യാണ്. അന്ന് അംബാസിഡർ കാറായിരുന്നു അവരുടെ വീട്ടിൽ . കോട്ടയത്ത് നിന്നും കാറോടിച്ചു തിരുവനന്തപുരത്തേക്ക് ഒക്കെ പോകുമെന്ന അറിവ് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. കാറോടിക്കുന്ന സ്ത്രീ കളോട് അന്നും ഇന്നും ബഹുമാനം തന്നെയാണ്. പിന്നീട് ഞാനും ഒരു ലൈസൻസ് ഒക്കെ കരസ്ഥമാക്കിയെങ്കിലും ഓടിക്കാൻ കാറുണ്ടായിരുന്നില്ല. പിന്നീട് കാറുണ്ടായപ്പോൾ താൽപര്യവും പോയി. എങ്കിലും അൻപത് വയസിന് ശേഷം കാറോടിച്ച് മമ്മി എന്നെ തോൽപിച്ചു കളഞ്ഞു. പിന്നീട് കുടുംബത്തിൽ മികച്ച വനിതാ ഡ്രൈവർമാർ ഒത്തിരി ഉണ്ടായി.
കൂട്ടുകാരൊക്കത്തന്നെ പലവിധ വാഹനമോടിക്കുന്നവരാണ്.
ഡിബറ്റ എന്ന കൂട്ടുകാരി ബുളറ്റ് ഓടിച്ചു വരുന്നത് കാണാൻ തന്നെ രസമാണ്. ഡ്രൈവിങ്ങ് ഒരു കലയാണ്. വളരെ ഭംഗിയായി, മാന്യമായി, വൈദഗ്ദ്ധ്യത്തോടേ പരിശീലിച്ച് അവതരിപ്പിക്കേണ്ടുന്ന ഒരു കല. പക്ഷേ ആൺ-പെൺ ഭേദമില്ലാതെ റോഡിൽ കലാപം സൃഷ്ടിക്കാൻ കഴിവുള്ള കലാപകാരി/ കാരന്മാരാണ് ഇപ്പോൾ റോഡിലുള്ളത് എന്നതാണ് സത്യം. സ്ത്രീ ഡ്രൈവർമാരുടെ കൂടെയുള്ള യാത്രകൾ കൂട്ടുകാരികളായ പ്രിയ, റോസ്മി ഇവരുടെ ഡ്രൈവിങ്ങ് രീതികൾ തന്നെ സഹയാത്രികർക്ക് സവാരി ആസ്വാദ്യമാക്കാനുതകുന്നവയാണ്.
ഞാൻ സ്വന്തമാക്കിയ ആദ്യവാഹനം എൻ്റെ സ്കൂട്ടർ ആയിരുന്നു. Hero pleasure’.
കൊച്ചിയിലെത്തിയപ്പോൾ ആദ്യം തോന്നിയത് യാത്രാക്കാര്യത്തിൽ സ്വയം പര്യാപ്തത നേടണം എന്നത് തന്നെയായിരുന്നു. അങ്ങനെ, വണ്ടി വാങ്ങാൻ ഷോറൂമിലേക്ക് ഇറങ്ങിയ എൻ്റെ മുന്നിൽ രണ്ട് പേരുകളാണ് വന്നത്. Honda Activa യും Hero Honda pleasure ഉം. ഇറങ്ങിയപ്പോഴേ കണ്ടത് ഒരു Activa യിൽ ഒരു കെട്ട് പുല്ലുമായി ഒരു ചേച്ചി പറപ്പിച്ച് പോകുന്നതാണ്. കൊള്ളാം.. മന സിലൂടെ പല ചിത്രങ്ങളും മിന്നിമറഞ്ഞു. പുല്ല്, കാലിത്തീറ്റ ഇവയ്ക്കൊന്നും സാധ്യത ഇല്ലെങ്കിലും ഗ്യാസ് സിലിണ്ടറിനുള്ള സാധ്യത മുന്നിട്ടു നിന്നു. വേണ്ട ആക്ടീവ വേണ്ട എന്ന് മനസിൽ പറഞ്ഞു. വീടിനടുത്ത് Hero Honda pleasure Showroom ൽ പോയി. വഴിയിൽ വീണ്ടും കുറച്ച് ചെത്ത് പെമ്പിള്ളേർ Pleasure ഓടിച്ചു പോണത് കണ്ടു. മതി. ഇത് മതി. Activa ഒക്കെ അമ്മച്ചിമാർക്കുള്ളതാണെന്ന് കൊച്ചു പെണ്ണായ ഞാനങ്ങ് വിധിച്ചു.
വിധി നടപ്പായി. എൻ്റെ വണ്ടി pleasure വീട്ടിലെത്തി. ആ ഷോറൂമിൻ്റെ ഉത്ഘാടന വണ്ടിയിൽ ഒന്ന് എൻ്റെ ചൊമലു ( ഞാനിട്ട പേര്)ആയിരുന്നു.
“Why Should Boys Have All The Fun..എന്ന് ചോദിച്ച് ചോദിച്ച് നടന്ന ഞാൻ ഒരു മാസം എൻ്റെ വണ്ടി വെയിലു കൊള്ളിച്ചില്ല. കാരണം ബാക്ടീരിയ അല്ല… പേടി..വെറും പേടി. വണ്ടി ഓടിക്കാത്തതിന് നാട്ടുകാരുടെ അന്വേഷണവും കൂട്ടുകാരുടെ കളിയാക്കലും ഞാൻ പുച്ഛത്തോടേ നേരിട്ടു. (വേറെ ഒരു വഴിം ഇല്ലാഞ്ഞിട്ടാ
) അഭിമാനത്തിനും വളരെ വളരെ മുകളിലാണ് പേടി എന്ന സാധനം എന്ന് എങ്ങനെ ഇവരെയൊക്കെ പറഞ്ഞു മനസിലാക്കണം എൻ്റെ ചോറ്റാനിക്കര മമ്മി ന്ന് ഞാൻ ഞാൻ പലവുരു കേണപേക്ഷിച്ചു.
ആശേ, അപ്രത്തേ മതില് ഇപ്രത്തേ gate ,റോഡ് , ഗട്ടറ് , നാട്ടുകാരുടെ ജീവൻ , നിൻ്റെ ജീവൻ , എൻ്റെ ലീവ് ,അവരുടെ ആശുപത്രി തുടങ്ങിയ വൻ പ്രോത്സാഹനങ്ങളുയി വീട്ടിലെ ചിയർ ബോയ്. പുല്ല്… വാങ്ങണ്ടായിരുന്നു ന്ന് ഞാൻ. ഡ്രൈവിങ്ങ് സ്ക്കൂളിലൊന്നും പോയി പഠിച്ചിട്ടല്ലായിരുന്നു ടൂവീലർ ലൈസൻസിന് അപേക്ഷിച്ചത്. പക്ഷേ car ലൈസൻസ് test ന് .രണ്ട് ദിവസം മുൻപ് അവരുടെ scooter ൽ രണ്ടോമൂന്നോ തവണ ഓടിച്ചു പരിശീലിച്ച പരിചയം മാത്രം. പക്ഷേ. Test ൽ നന്നായി തന്നെ ഓടിച്ച് കാണിക്കാനും പറ്റി. അന്ന് രണ്ടും കൽപിച്ച് ഓടിച്ച് ലൈസൻസ് നേടി. പിന്നീട് എങ്ങനെ പേടി എന്നിൽ കയറിക്കൂടീന്ന് ഒരു പിടീം ഇല്ല. അങ്ങനെ ആങ്ങള അനൂപ് ഒരു ഞായറാഴ്ച രാവിലെ വന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നുള്ള തിരക്ക് അന്നില്ല. എടീ. വന്നേ വണ്ടി ഓടിക്കാം. ന്ന് അവൻ. ചേച്ചിയാണെന്നെ പരിഗണന ഒന്നും ഇല്ലാതെയാണ് എടീ വിളി. സാരമില്ല. ഞാൻ ക്ഷമിച്ചു. ഒന്നുരണ്ട് തവണ സ്റ്റേഡിയത്തിന് ചുറ്റും ഭയഭക്തി ബഹുമാനത്തോടെ പ്രദക്ഷിണം വച്ചു. ആഹാ ഇത്രേ ഉള്ളാരുന്നോ….. ഇപ്പോ ശരിയാക്കിത്തരാം ന്ന് ഞാൻ. എന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചതും എൻ്റെ ആങ്ങള അനൂപാണ്. വീടിനടുത്തുള്ള വലിയ പറമ്പിൽ ഒരവധിക്കാലത്ത് മറ്റു കുട്ടികൾക്കൊപ്പം വാടക സൈക്കിളിൽ ആയിരുന്നു അത്. കയറി ഇരുന്നു ചവിട്ടിക്കോ ഞാൻ പിടിച്ചോളാംന്ന് പറഞ്ഞ് പിന്നാലെ അവൻ ഓടി വരും. തിരിഞ്ഞ് നോക്കരുത് . നേരെ നോക്കി ഓടിക്കണം, ബ്രേക്ക് പിടിച്ച് ചരിച്ച് കാലു കുത്തണം എന്ന് തുടങ്ങിയ നിർദ്ദേശങ്ങളും. ഒന്നു രണ്ട് റൗണ്ട് കഴിഞ്ഞ് പിന്നെ അവൻ്റെ നിർദ്ദേശങ്ങൾ കേൾക്കാതായപ്പോൾ തിരിഞ്ഞു നോക്കിയപ്പോഴുണ്ട് കുറച്ചകലെ ചിരിച്ചോണ്ട് നിൽക്കുന്നു. പേടിച്ച് മുന്നിൽ നോക്കിയപ്പോഴാകട്ടെ ഒരു തെങ്ങ് സൈക്കിൾ തെങ്ങിലിടിച്ച് നിന്നു. ഞാൻ തെങ്ങിൽ ചാടി പിടിച്ചു. വല്യ പരിക്കു പറ്റാതെ അങ്ങനെ സൈക്കിൾ സവാരി പഠിച്ചു. സ്‌റ്റേഡിയത്തിലെ ആദ്യ പരിശീലന പറക്കലിനു ശേഷം പിറ്റേന്ന് മുതൽ വൈകുന്നേരങ്ങളിൽ കലൂരിലെ ഇടവഴികളിലൂടെ കുറച്ചു നേരം പരിശീലനം. പരിശീലന പറക്കലിനിടയ്ക്ക് കാമുകിയെ കാണാൻ വിമാനം താഴ്ത്തി പറത്തി അപകടത്തിൽ പെട്ട് മരിച്ച യുവവൈമാനികൻ്റെ കഥ പത്രങ്ങളിൽ വായിച്ച ഓർമ്മയുണ്ടെങ്കിലും , ആ അപകടം ഞങ്ങൾ താമസിച്ചിരുന്ന റോഡിലായിരുന്നു എന്നത് കൃഷ്ണേട്ടൻ(ഞാൻ താമസിച്ചിരുന്ന വീടിൻ്റെ ഉടമസ്ഥൻ) പറഞ്ഞപ്പോൾ എനിക്ക് പുതിയ അറിവായിരുന്നു.
അങ്ങനെ ഞാൻ സ്കൂട്ടർ ഓടിച്ചു തുടങ്ങി. ആ റോഡിലെ തന്നെ ഓടയിൽ വീണു കാലം ചെയ്ത എൻ്റെ കഥ അടുത്ത തലമുറയോട് പറയാൻ ഇടവരുത്തല്ലേ ഭഗവാനേ കൃഷ്ണേട്ടാ (ഈ കൃഷ്ണേട്ടൻ അവിടെത്തെ അമ്പലത്തിലെ മൂർത്തിയാണ്. ചേരാതൃക്കോവിൽ കൃഷ്ണൻ). വണ്ടിയെടുത്ത് പുറത്ത് പോകുന്ന ഞാൻ തിരികെ വരും വരെ എന്നെ കാത്ത് നിൽക്കുന്ന വീട്ടുടമസ്ഥരായ കൃഷ്ണേട്ടനെയും ശോഭയേയും ഞാൻ എങ്ങനെ മറക്കാനാണ്. അങ്ങനെ ഞാൻ പയ്യെ സ്കൂട്ടർ ഓടിച്ചു സ്ക്കൂളിൽ പോകാൻ തുടങ്ങി.
പിന്നെ പറത്താനും.
പത്ത് കൊല്ലത്തിനു ശേഷം എൻ്റെ ആദ്യ സ്‌കൂട്ടറിനെ വിറ്റു പിരിഞ്ഞു.
പിന്നീടാണ് ഞാൻ ഒരു കാറ് വാങ്ങുന്നത്. പക്ഷേ മൂന്നാം കൊല്ലം അവനെയും പിരിയേണ്ടി വന്നെങ്കിലും വാങ്ങിയ അന്ന് തൊട്ട് വിറ്റ ദിവസം വരെ L സ്റ്റിക്കർ ഒട്ടിച്ച് കാർ ഓടിച്ച ഏക വ്യക്തി എന്ന ബഹുമതി എനിക്ക് മാത്രം ആയിരിക്കും.(ഗോമ്പറ്റിഷൻ ഐറ്റം അല്ലാത്തതു കൊണ്ട് ഗപ്പ് കിട്ടിയില്ല). ഡാഡിയുടെ സ്കൂട്ടറും Pleasure തന്നെ ആയിരുന്നു. അത് പിന്നീട് എനിക്കു തന്നു. അനാരോഗ്യം മൂലം അധികം നാൾ ഓടിക്കാൻ ഡാഡിക്ക് സാധിച്ചിരുന്നില്ലെങ്കിലും തുടച്ചു മിനുക്കി, സൂക്ഷിച്ച് കൈകാര്യം ചെയ്ത ആ വണ്ടി ഇപ്പോഴും എൻ്റെ കൈയിലുണ്ട്. എൻ്റെ എല്ലാ അത്യാവശ്യങ്ങൾക്കും തുണയായി, കരുത്തായി… എൻ്റെ അച്ഛൻ്റെ ഓർമ്മകൾ പോലെ തന്നെ അച്ഛൻ തന്ന സമ്മാനവും. വാഹനപ്രേമികൾക്കെല്ലാവർക്കും തന്നെ സ്വന്തം വാഹനം, ഒരു വികാരം തന്നെയാണ്.
എൻ്റെ ചൊമലു എന്തോ എൻ്റെ ശക്തിയാണ്. എൻ്റെ അച്ഛൻ തരുന്ന ശക്തി.
ലളിതം സുന്ദരം
നല്ല എഴുത്ത് ആശ മോളേ


സ്വന്തമായി വണ്ടി ഓടിക്കാൻ കഴിയുക എന്നത് വലിയ ഒരു കാര്യം തന്നെ ആണ്. അമ്മക്ക് വയ്യാതെ ആയപ്പോ ആണ് എനിക്ക് അത് ഏറ്റവും കൂടുതൽ മനസ്സിലായത്. പാതിരാത്രി ആണെങ്കിലും ഒറ്റക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഒക്കെ സഹായിച്ചു. കാർ മാത്രേ ഓടിക്കൂ, സ്കൂട്ടർ ഓട്ടിക്കാൻ അറിഞ്ഞൂടാ എന്നത് ഒരു പോരായ്മയാണോ?
എൻ്റെ അഭിപ്രായത്തിൽ എല്ലാ പെൺകുട്ടികളും സ്വന്തമായി വാഹനം ഓടിക്കാൻ പഠിക്കണം എന്നാണ്.
ഒരു നിമിഷം പഴയകാലത്തിലേക്ക് പോയി. അന്നൊക്കെ കൂട്ടുകാരുമായി കളിക്കുന്നതും, അവധിക്ക് സൈക്കിൾ വാടകയ്ക്ക് എടുത്ത് ഓടിക്കാൻ പഠിച്ചതും ഒക്കെ ഇന്നലത്തെ പോലെ ഓർക്കുന്നു.
.
Super

ഒരു വാഹനം ഓടിച്ചു തുടങ്ങാനുള്ള ബുദ്ധിമുട്ട് ….. രസകരമായി എഴുതി
എത്ര സുന്ദരമായ എഴുത്തു ! ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ സൃഷ്ടി . ഇനിയും എഴുതൂ..
ഡ്രൈവിംഗ് പരിശീലനവും ഓടിക്കലും എല്ലാം വളരെ രസകരമായി അവതരിപ്പിച്ചു
രസകരമായ എഴുത്ത്.
ആശംസകൾ
ഹേയ്….
ആശാ… ആശാ… ഹേയ് ആശാ… ഹേയ് ആശാ…
തകില് കൊട്ട് താളമിടാനാശാ ആശാ…
താളമിട്ട് തുടിയിളകാനാശാ ആശാ…
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ…
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ…
കാറ്റോടാശാ… കനവോടാശാ…
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ…
ആശ ആശ ആശാ ആശാ…
തകില് കൊട്ട് താളമിടാനാശാ ആശാ…
താളമിട്ട് തുടിയിളകാനാശാ ആശാ…
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ…
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ…
കാറ്റോടാശാ… കനവോടാശാ…
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ…
ആശ ആശ ആശാ ആശാ…
കിളികളെ പോലെ കളകളം പാടാൻ
പൂക്കാ കൊമ്പിലെ പൂവായ് പൂക്കാനാശാ ആശാ…
മഴമുകിൽ തേരിൽ മണി മഴമുകിൽ തേരിൽ
അമ്പിളി മാമന്റെ വാലേൽ പിടിക്കാനാശാ ആശാ…
മാനത്തുദിക്കണ മാമഴ വില്ലു കൊണ്ടുയൽപ്പടി ഒരുക്കാൻ
ഉയൽപ്പടിയേറി ആകാശത്താര കൊണ്ടമ്മാനം പന്തടിക്കാൻ
കൊട്ടാരത്തിലെ രാജാവാകാൻ ആശാ… ആശാ…
ആശ ആശ ആശാ ആശാ…
തകില് കൊട്ട് താളമിടാനാശാ ആശാ…
താളമിട്ട് തുടിയിളകാനാശാ ആശാ…
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ…
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ…
കാറ്റോടാശാ… കനവോടാശാ…
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ…
ആശ ആശ ആശാ ആശാ…
അലകളെ പോലെ കുളിരലകളേ പോലെ
അക്കരെയിക്കരെ തൊട്ടുകളിക്കാനാശാ ആശാ…
ചിപ്പികളെ പോലെ മുത്തുച്ചിപ്പികളെ പോലെ
ആശാ മുത്തിനെ പേറി നടക്കാനാശാ ആശാ…
ഓടക്കുഴലിലൊരോമനക്കാറ്റായ് തത്തിരിച്ചിന്തു മൂളാം
ഓമനപ്പാട്ടിന്റെ കന്നി നിലാവിലൊരോടി വള്ളം തുഴയാം
കൊട്ടാരത്തിലെ റാണിയെ കെട്ടാൻ ആശാ… ആശാ…
ആശ ആശ ആശാ ആശാ…
തകില് കൊട്ട് താളമിടാനാശാ ആശാ…
താളമിട്ട് തുടിയിളകാനാശാ ആശാ…
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ…
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ…
കാറ്റോടാശാ… കനവോടാശാ…
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ…
ആശ ആശ ആശാ ആശാ…
മികച്ച വായനാനുഭവം