Thursday, January 8, 2026
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

” If you can’t fly then run,
if you can’t run then walk, if you can’t walk then crawl, but whatever you do you have to keep moving forward”

Martin Luther King Jr.

അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാന നേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1929-1968) വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു. 1963ൽ വാഷിങ്ടണിലേക്ക് നടത്തിയ മാർച്ചിലെ ‘എനിക്കൊരു സ്വപ്നമുണ്ട്’
(I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്.
1968 ഏപ്രിൽ 4 ന് ജയിംസ് ഏൾറേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.
🌿🌿🌿🌿

മാർട്ടിൻ ലൂഥറിൻ്റെ ലോക പ്രശസ്തമായ ഉദ്ധരണികളിൽ ഒന്നാണ്

“നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക, ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക, നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക പക്ഷെ ചെയ്യുന്നത് എന്ത് തന്നെയായാലും മുമ്പോട്ട് തന്നെ നീങ്ങുക”

“ഇപ്പോൾ ഏതവസ്ഥയിൽ ആയിരിക്കുന്നു എന്നതല്ല.. ആയിരിക്കുന്ന അവസ്ഥയിലും നിങ്ങൾ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം..

“നിങ്ങൾക്ക് നടക്കാൻ കഴിയില്ലെങ്കിൽ ഇഴഞ്ഞ് നീങ്ങുക… മുമ്പോട്ട് തന്നെ..”

ജീവിതം ഏറെ ക്ലേശകരമായിരിക്കുമ്പോഴും നിരാശപ്പെടാതെ..
ജീവിതം പാതിവഴിയിൽ നഷ്ടപ്പെടുത്താതെ..
മുമ്പോട്ട് പോകുന്നതിന്
അനേകർക്ക് പ്രചോദനമേകിയ വാക്കുകൾ..

നാം എന്നും പ്രതിസന്ധികൾക്ക് നടുവിൽ തന്നെയാണ്..

മുമ്പോട്ട് നീങ്ങുവാൻ കഴിയാതെ പ്രയാസപ്പെടുമ്പോൾ വീണ്ടും യാത്ര തുടരുവാൻ
ഈ വാക്കുകൾ പ്രചോദനമാകും..തീർച്ച..

“if you can’t walk then crawl..”

ഏവർക്കും സ്നേഹത്തോടെ ഒരു നല്ല ദിനം ആശംസിക്കുന്നു..
🙏❣️

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

1 COMMENT

  1. പുതിയ അറിവുകൾ ആണ് നൽകിയത്.നന്ദി, സ്നേഹം 🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com