സ്നേഹ സന്ദേശം
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
“There is no love without forgiveness, and there is no forgiveness without love”
– Bryand H McHill
” There Is No Love Without Forgiveness”
– Annie Huang
“ബന്ധങ്ങൾ
സ്ഥായിയായി നിലനിൽക്കണമെങ്കിൽ
സ്നേഹം വേണം..
ഒപ്പം ക്ഷമയും.”
“സ്നേഹമുള്ളിടത്ത് ക്ഷമയും ഉണ്ട്..
ക്ഷമയുള്ളിടത്ത് സ്നേഹവുമുണ്ട്..”
“അത്യാവശ്യം
പരിശീലിക്കേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ഷമ”
ബന്ധങ്ങളിൽ പലപ്പോഴും വിള്ളലുകൾ വീഴ്ത്തുന്നത്
സ്നേഹരാഹിത്യം കൊണ്ടാവില്ല..
സ്നേഹക്കൂടുതൽ കൊണ്ട് വന്നു ചേരുന്ന സ്വാർത്ഥതയാവാം..
പറഞ്ഞു പോയ വാക്കുകൾ ആവാം…
അറിഞ്ഞും അറിയാതെയും
ചെയ്തു പോയ ചില പ്രവൃത്തികളാവാം…
അനാവശ്യമായ വാശിയാവാം..
ക്ഷമിക്കുവാൻ മനഃസാക്ഷി പറയുമ്പോഴും അഭിമാനം
അകറ്റി നിർത്തുന്നതാവാം..
സ്നേഹത്തിൽ നിന്നും അകന്നുപോയത് നിസ്സാര കാര്യങ്ങളെ പ്രതിയാവാം…
”ക്ഷമിക്കാൻ ആവുന്നതെല്ലാം..ക്ഷമിക്കുക..
സ്നേഹം പൂർണ്ണമാവുന്നത്
ക്ഷമയും കൂടെ ചേരുമ്പോഴാണ് ..”
ഈ ദിനം..
നിസ്സാരമായ കാര്യങ്ങളാൽ അകന്നുപോയ കണ്ണികൾ ഏതെന്ന് ഓർത്തെടുക്കുന്നതിനും അടുപ്പിക്കുന്നതിനും പര്യാപ്തമാവട്ടെ..
ഇന്ന് ക്ഷമയുടേയും സ്നേഹത്തിൻ്റേയും ദിനമാവട്ടെ..
” There Is No Love Without Forgiveness”
ഏവർക്കും നന്മകൾ നേരുന്നു..
ശുഭ ദിനാശംസകൾ
ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഏതെന്നു ചോദിച്ചാൽ ക്ഷമിക്കുക എന്നതാണ്. സ്നേഹിക്കാം, വെറുക്കാം, മറക്കാം ഇങ്ങനെ പലതും എളുപ്പമാണ്. എന്നാൽ ക്ഷമിച്ചാൽ അത് സ്വർഗ സമാനവും . ലേഖനം നന്നായിട്ടുണ്ട്. ലോകത്തിന് ഇന്ന് അത്യാവശ്യം വേണ്ടതും ക്ഷമിക്കുക എന്ന പ്രവണത തന്നെ . കാലോചിതം ഈ ലേഖനം