Wednesday, December 25, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“ഇപ്പോൾ നമുക്ക് ലഭിക്കുന്ന സമ്മാനങ്ങളെ സന്തോഷത്തോടെ ഏറ്റു വാങ്ങുക”

-ഹൊറേഷ്യസ്

ഇപ്പോൾ എന്തു സമ്മാനമാണ് നമുക്ക് ലഭിച്ചത് എന്ന് ഓർക്കുമ്പോൾ..

☘️ ഈ പ്രഭാതം നമുക്കുള്ള സമ്മാനമാണ്..

☘️ ഇന്നും നാമിവിടെ ഉണ്ട് എന്നതും നമുക്കുള്ള സമ്മാനമാണ്..

☘️ ഈ സൗ‌ഹൃദങ്ങൾ നമുക്കുള്ള സമ്മാനമാണ്..

☘️ പ്രഭാതത്തിൽ ഒന്ന് കാതോർത്താൽ കിളികൾ മനോഹരമായി പാടുന്നത് കേൾക്കാം..നമുക്കുള്ള സമ്മാനമാണ്..

☘️എഴുന്നേറ്റ് പുറത്തേക്ക് നോക്കിയാൽ സൂര്യൻ കിഴക്കുനിന്ന് പ്രസന്നതയോടെ ഉദിച്ചുയർന്നുവരുന്നതു കാണാം..
എല്ലാം നമുക്കുള്ള സമ്മാനങ്ങൾ.

ഇന്നലെകളിലേക്ക് നോക്കിയാൽ കുറെയേറെ നഷ്ടങ്ങളും ദു:ഖങ്ങളും പ്രയാസങ്ങളുമെല്ലാം മനസ്സിൽ മായാതെ നിൽക്കുന്നുണ്ടാവാം..

എന്നാൽ ഒന്നോർത്താൽ എണ്ണിയാലൊടുങ്ങാത്ത നന്മകൾ ഈ ചെറിയ ജീവിതത്തിൽ ഈശ്വരൻ സമ്മാനിച്ചിട്ടുള്ളതായും കാണാം..

ലഭിച്ച നന്മകളെയോർത്ത് ഈ പ്രഭാതത്തിൽ..

“ഇതുവരെ നൽകിയ നന്മകൾക്ക് നന്ദിയുള്ള ഒരു ഹൃദയം എനിക്ക് തരേണമേ..”

എന്ന മഹത്വമേറിയ പ്രാർത്ഥനയോടെ..
സന്തോഷത്തോടെ ഇരിക്കാം..

ഏവർക്കും
സ്നേഹത്തോടെ ശുഭദിനാശംസകൾ
നേരുന്നു
🙏💚

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments