സ്നേഹ സന്ദേശം
💚💚💚💚💚💚
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“There is no love without forgiveness, and there is no forgiveness without love”
– Bryand H McHill
” There Is No Love Without Forgiveness”
– Annie Huang
“ബന്ധങ്ങൾ
സ്ഥായിയായി നിലനിൽക്കണമെങ്കിൽ
സ്നേഹം വേണം..
ഒപ്പം ക്ഷമയും.”
“സ്നേഹമുള്ളിടത്ത് ക്ഷമയും ഉണ്ട്..
ക്ഷമയുള്ളിടത്ത് സ്നേഹവുമുണ്ട്..”
“അത്യാവശ്യം
പരിശീലിക്കേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ഷമ”
☘️ബന്ധങ്ങളിൽ പലപ്പോഴും വിള്ളലുകൾ വീഴ്ത്തുന്നത്
സ്നേഹരാഹിത്യം കൊണ്ടാവില്ല..
സ്നേഹക്കൂടുതൽ കൊണ്ട് വന്നു ചേരുന്ന സ്വാർത്ഥതയാവാം..
☘️പറഞ്ഞു പോയ വാക്കുകൾ ആവാം…
☘️അറിഞ്ഞും അറിയാതെയും
ചെയ്തു പോയ ചില പ്രവൃത്തികളാവാം…
☘️അനാവശ്യമായ വാശിയാവാം..
☘️ക്ഷമിക്കുവാൻ മനസ്സാക്ഷി പറയുമ്പോഴും അഭിമാനം
അകറ്റി നിർത്തുന്നതാവാം..
☘️സ്നേഹത്തിൽ നിന്നും അകന്നുപോയത് നിസ്സാര കാര്യങ്ങളെ പ്രതിയാവാം…
🌺”ക്ഷമിക്കാൻ ആവുന്നതെല്ലാം..ക്ഷമിക്കുക..
സ്നേഹം പൂർണ്ണമാവുന്നത്
ക്ഷമയും കൂടെ ചേരുമ്പോഴാണ് ..”
ഈ ദിനം..
നിസ്സാരമായ കാര്യങ്ങളാൽ അകന്നുപോയ കണ്ണികൾ ഏതെന്ന് ഓർത്തെടുക്കുന്നതിനും അടുപ്പിക്കുന്നതിനും പര്യാപ്തമാവട്ടെ..
ഇന്ന് ക്ഷമയുടേയും സ്നേഹത്തിൻ്റേയും ദിനമാവട്ടെ..
” There Is No Love Without Forgiveness”
ഏവർക്കും നന്മകൾ നേരുന്നു..
ശുഭദിനാശംസകൾ
🙏🙏
ബൈജു തെക്കുംപുറത്ത്