Logo Below Image
Friday, August 15, 2025
Logo Below Image
Homeസ്പെഷ്യൽപലതരം പെണ്ണുങ്ങൾ: (ഫീച്ചർ - ഭാഗം 10) ✍ അനിത പൈക്കാട്ട്

പലതരം പെണ്ണുങ്ങൾ: (ഫീച്ചർ – ഭാഗം 10) ✍ അനിത പൈക്കാട്ട്

ചില സ്ത്രീകൾ നാൽപത് വയസ്സ് എത്തുമ്പോഴെക്കും തങ്ങൾക്ക് പ്രായമായി എന്നു കരുതി അവർ സ്വയം ഉൾവലിയും. പിന്നെ എല്ലാം യാന്ത്രികമായിരിക്കും.

എൻ്റെ ‘പലതരം പെണ്ണുങ്ങളി’ലെ കഥാപാത്രവും ഇങ്ങനെയായിരുന്നു. അവളെ നമുക്ക്
ആശ എന്ന് വിളിക്കാം. നാൽപതിലെത്തിയ മുതൽ അവൾ തനിക്ക് വയസ്സായി എന്ന് സ്വയം തീരുമാനിച്ചു. പ്രായമായവരുടെതായ എല്ലാ സ്വഭാവങ്ങളും അവൾ എടുക്കാൻ തുടങ്ങി. ആദ്യം ചെയ്തത് ഭർത്താവിൻ്റെ അടുത്തു നിന്നു രണ്ട് പെൺമക്കളുടെ മുറിയിലേക്ക് കിടപ്പ് മാറ്റി. അതവളുടെ ഭർത്താവിനെ വലിയ വിഷമത്തിലാക്കി. അവളോട് ഇതേ പറ്റി ചോദിച്ചപ്പോൾ, അവൾക്ക് നുറു നൂറു കാരണങ്ങൾ പറയാൻ ഉണ്ടായിരുന്നു. പെൺ മക്കൾക്ക് പ്രായമായി അവർക്ക് എല്ലാം മനസ്സിലാക്കാനുള്ള കഴിവും ആയി. അപ്പോൾ നമ്മൾ കുറച്ച് ശ്രദ്ധിക്കണം. അവരെ ഈ പ്രായത്തിൽ നമ്മൾ ശ്രദ്ധിക്കണം.. അങ്ങിനെ ന്യായങ്ങൾ പലതും അവൾ നിരത്തി. അത് ഒന്നും അവളുടെ ഭർത്താവിൻ്റെ തലയിൽ കേറിയതുമില്ല.

അയാൾ ആ വലിയ കിടക്കയിൽ ഒരറ്റത്ത് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.  ഭാര്യയുടെ പെട്ടന്നുള്ള മനംമാറ്റം അയാളെ വലിയ വിഷമത്തിലാക്കി. നാളെ അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അവളില്ലാതെ ഇങ്ങനെ ഒറ്റക്ക് ഈ മുറിയിൽ കിടക്കാൻ വയ്യ. അവളോട് മനസ്സ് തുറന്നു സംസാരിക്കണം. അയാൾ ആ ഒരു തീരുമാനത്തിലെത്തിയ സമാധനാനത്തോടെ ആ രാത്രി കിടന്നു ഉറങ്ങി.

രാവിലെ ആശ ഭർത്താവിൻ്റെയും, മക്കളുടെയും കാര്യങ്ങൾ നോക്കി.
അവർക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കി കൊടുത്തു. അവൾ നല്ല ഒരു ഭാര്യയുമായി അമ്മയുമായി. അവളോട് സംസാരിക്കാൻ അയാൾ തീരുമാനിച്ചു. പക്ഷേ അവൾ അതിനവസരം കൊടുക്കുന്നില്ല. പതിനേഴും പത്തൊൻമ്പതും വയസ്സുള്ള തൻ്റെ പെൺമക്കളുടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കാനാവാതെ അയാൾ ഓഫീസിലേക്ക് പോയി.

അയാൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആശ ചെവി കൊടുത്തില്ല. അവൾക്ക് തിരക്കായിരുന്നു. മക്കളുടെ കാര്യങ്ങൾ അവരുടെ കാവലാളായി അവൾ നിന്നു.
ഇതിനിയിൽ ആശയുടെ ഭർത്താവ് പ്രകാശിന് എവിടെ നിന്നോ ഒരു സൗഹൃദം   ഉണ്ടായി. അയാളുടെ ഭാര്യയെക്കാൾ പ്രായമുള്ള ഒരു സ്ത്രീ. വെറും ഒരു സൗഹൃദം.  അഭിരാമി എന്നായിരുന്നു അവരുടെ പേര്.

അഭിരാമിക്ക് അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു ഭർത്താവ്  മരിച്ച് പോയിരുന്നു അഭി ഇടക്കിടക്കിടെ പ്രാകാശിനെ  വിളിക്കും അയാളുടെ സുഖവിവരങ്ങൾ അയാളുടെ ഒരു ദിവസത്തെ പറ്റി. ഇതൊക്കെ അയാൾക്ക് ഒരു പുതുമമായിരുന്നു. ഒറ്റക്ക് ഒരു മുറിയിൽ ആരോടും മിണ്ടാനില്ലാതെ കഴിയുന്ന ആൾക്ക് അത് ഒരു വലിയ ആശ്വാസമായിരുന്നു

ഒരു തരം മടുപ്പേറിയ ജീവിതത്തിൽ നിന്നു ഒരു ഉയർത്തെഴുന്നേൽപ്പ്  അഭിരാമി അയാളെ വല്ലാതെ സ്നേഹിക്കാനും വാക്കുകളാൽ സംരക്ഷണവും ലാളനയും എല്ലാം കൊടുത്തു കൊണ്ടെയിരുന്നു .അയാൾ അവളിൽ ജീവിക്കാൻ തുടങ്ങി. തൻ്റെ ഭാര്യയെക്കാളും അയാൾ അഭിയെ സ്നേഹിക്കാനും അനുസരിക്കാനും തുടങ്ങി.  പ്രകാശിന് അഭിരാമിയെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി.

ഒരു ദിവസം അയാൾ അഭിരാമിയെ കാണാൻ പോയി  മണിക്കൂറുകൾ അവർ സംസാരിച്ചിരുന്നു . അവളുടെ ചിരികൾ വാതോരാതെയുള്ള സംസാരം
അയാൾ കൗതുകപൂർവ്വം നോക്കി ക്കാണുകയായിരുന്നു. ചെറിയ പെണ്ണാണ് തൻ്റെ മുന്നി ലിരിക്കുന്നതെന്ന് അയാൾക്ക് തോന്നി.  ആശ മറ്റ് ഒരു മുറിയിലേക്ക് മാറിയ ശേഷം അയാൾ അനുഭവിക്കുന്ന കടുത്ത ഏകാന്തതയും  അയാളെ കേൾക്കാനും അയാൾക്ക് കേൾക്കാനും ആരുമില്ലാത്ത അവസ്ഥ അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രകടമായ സ്നേഹമില്ലായ്മ. ആ ദാരിദ്രത്തിനിടയിൽ അഭിരാമി അയാളിൽ വലിയ സ്വാധിനം തന്നെ ഉണ്ടാക്കി.   അവളോട് അയാൾക്ക് പ്രണയവും ഇഷ്ടവും കാമവും തോന്നി. നാൽപത് കഴിയാറായവൾക്ക് ഇത്രയേറേ കുട്ടിത്തമോ അവളിലെ പ്രണയിനിക്ക്   ഇത്രയേറെ ഉൻമാദമോ..?

അയാൾ അവളുടെ അടിമയായി. ഇതൊന്നുമറിയാതെ വീട്ട് ജോലിയും മക്കളുടെ കാര്യവും അവളുടെ പുസ്തകങ്ങളും ഫോണുകളും ചെക്ക് ചെയ്യുക അവരെ ഏത് സമയത്തും തൻ്റെ ചിറകിൽ ഒതുക്കി വെക്കുക.. അവളുടെ മക്കൾക്കും അത് ഒരു ഇഷ്ടക്കെടായി മാറി. മൂത്ത മകൾക്ക് എന്നും ഒരു ഫോൺ വരുന്നത് ആശ ശ്രദ്ധിക്കാൻ തുടങ്ങി. അവളിൽ സംശയം ജനിച്ചു. തൻ്റെ ഭർത്താവിനോട് ഈ കാര്യം പറയണം എന്ന് അവൾ കരുതി ഭർത്താവ് വരുന്നതും കാത്തിരുന്നു. കുറേ നാളുകൾക്ക് ശേഷമുള്ള കാത്തിരിപ്പ്. അയാൾ വന്ന ഉടനെ കുളിക്കാൻ കയറി ആശയെ അയാൾ ശ്രദ്ധിക്കാനെ പോയില്ല

അവളിൽ അത് ചെറിയ വിഷമം ഉണ്ടാക്കി. അയാൾ വരുന്നതും കാത്ത് അവൾ മുറിയിൽ ഇരുന്നു. അപ്പോഴാണ് അയാളുടെ ഫോൺ റിങ്ങ് ചെയ്തത്.  അവൾ ആ ഫോണിലേക്ക് നോക്കി. അഭി എന്ന പേര് തെളിഞ്ഞു വന്നു. ഫോൺ കട്ടായി പിന്നെ മെസേജുകളുടെ ശബ്ദം കേട്ടു. ആശ വെറുതെ ആ ഫോൺ കൈയ്യിലെടുത്തു. കുറേ മെസേജുകൾ.. അവിടെ  എത്തിയോ..?, ചായ കുടിച്ചോ..?, ക്ഷീണം കുറവുണ്ടോ..?, ഉച്ചക്കുള്ള മരുന്നു കഴിച്ചിരുന്നോ  ? രാത്രി ആവി കൊള്ളണം ..

അഭി എന്നവളുടെ മെസെജുകൾ നോക്കി ആശ സ്തംഭിച്ചിരുന്നു. അവളുടെ കൈയ്യിൽ നിന്നു ഫോൺ കിടക്കയിലേക്ക് വീണു. അവൾ ആരാണ് ? തൻ്റെ ഭർത്താവിനോട് ഇത്രയേറെ അധികാരം കാണിക്കാൻ? അവൾ എഴുതിയിരിക്കുന്നു മരുന്നു കഴിച്ചോന്ന്.  പ്രകാശാട്ടന് എന്താണസുഖം ഞാൻ അറിഞ്ഞില്ലല്ലോ . ഞാൻ ശ്രദ്ധിച്ചില്ല ആശ കിടക്കയിൽ നിന്നു എഴുന്നേറ്റു  ആ മുറിവിട്ട് പുറത്തേക്ക് പോയി.
ഞാൻ ഇത് ഒന്നും അറിഞ്ഞില്ല. എന്താണ് ഇവിടെ സംഭവിച്ചിരിക്കുന്നത്?
അവൾ ജീവനറ്റ പോലെയായി. രാത്രി ഭക്ഷണം വേണ്ടാ കടുംചായ മതി എന്ന് ഭർത്താവ് പറഞ്ഞപ്പോഴും അവൾ ഒന്നും ചോദിച്ചില്ല.

അവൾ രാത്രി മക്കളുടെ അരികിൽ കിടന്നിട്ടും അവൾ തീ പൊള്ളിയത് പോലെ  അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടെയിരുന്നു. അവൾ എഴുന്നേറ്റു പ്രകാശിൻ്റെ മുറിയിലേക്ക് നടന്നു. ആ മുറിയുടെ വാതിൽ അടഞ്ഞുകിടക്കുക മാത്രമായിരുന്നില്ല,
ഉള്ളിൽ നിന്നു കൊളുത്തിട്ടിരിക്കുന്നു. അവളുടെ ഉള്ളിൽ ഒരാന്തൽ വന്നു.
അവൾ തളർന്നു ഹാളിലെ സോഫയിൽ ഇരുന്നു, പിന്നെ എഴുന്നേറ്റ് മക്കളുടെ മുറിയിൽ പോയി അത് അടച്ചിരിക്കുന്നു.

അവൾക്ക് ഞാൻ ആരുമല്ലന്ന് തോന്നിപ്പോയി തനിക്കായി ഒരു മുറിയില്ലാതായിരിക്കുന്നു. അവൾ വിറയാർന്ന കാലുകളോടെ ഹാളിലെ സോഫയിൽ വന്നു കിടന്നു.

ഇങ്ങനെ പല ആശമാരും ഇന്നിവിടെ ഉണ്ട്.  ജീവിതത്തിൻ്റെ പാതി എത്തിയാൽ
ഇനി ജീവിതമില്ലന്ന് പറഞ്ഞു തൻ്റെ ഭർത്താവിൻ്റെ സന്തോഷവും സുഖവും നോക്കാതെ തന്നിലേക്ക് മാത്രം ഒതുങ്ങി കൂടുന്ന ചില പെണ്ണുങ്ങൾ.
മക്കളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ച്, അവരെ വല്ലാതെ നിയന്ത്രിച്ച്,
അവരെയും മടുപ്പിക്കുന്ന അമ്മമാർ .

ഭർത്താക്കൻമാർ മറ്റ് പെണ്ണിലേക്ക് അടുക്കാൻ കാരണം വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ തന്നെയാണ്. ‘പലതരം പെണ്ണുങ്ങൾ..’

അനിത പൈക്കാട്ട്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ