മലയാളി മനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ പതിനാറാം ഭാഗത്തിലേയ്ക്ക് സ്വാഗതം
കേരള പാണിനി എന്ന അപരനാമധേയത്തിലൂടെ അറിയപ്പെട്ടിരുന്ന എ. ആർ രാജരാജവർമ്മ ആണ് ഇന്നത്തെ മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലെ നക്ഷത്രപ്പൂവ്!
എ . ആർ. രാജരാജവർമ്മ (
) (20/02/1863 – 18/06/1918)
കേരള പാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന
എ. ആർ . രാജരാജവർമ്മ 1863 ഫെബ്രുവരി ഇരുപതാം തീയതി കിടങ്ങൂർ പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ മാതൃസഹോദരി പുത്രി ഭരണി തിരുന്നാൾ അമ്മത്തമ്പുരാട്ടിയുടെയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിൽ ജനിച്ചു.
കവി,അധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വ്യാകരണ പണ്ഡിതൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന എ . ആർ. രാജരാജവർമ്മ മാതുലൻ്റെ ദ്വിതീയാക്ഷരപ്രാസവാദത്തിന് എതിരായിട്ടാണ് നില കൊണ്ടത്. സ്വതന്ത്രമായ ഒരു മലയാള ശൈലിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം.
പ്രാസത്തിനു വേണ്ടി അർത്ഥം ബലികഴിക്കുന്നത് ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. രൂപത്തിനല്ല, ഭാവത്തിനാണ് കാവ്യത്തിൽ പ്രാധാന്യം നൽകേണ്ടത് എന്ന തൻ്റെ അഭിപ്രായം സാധൂകരിക്കുന്നതിനുവേണ്ടി കാളിദാസൻ്റെ ശാകുന്തളം ‘മലയാള ശാകുന്തളം’ എന്ന പേരിൽ വിവർത്തനം ചെയ്തു. ശബ്ദസൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചാൽ കാവ്യത്തിൻ്റെ ആത്മാവ് നഷ്ടപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ബാഹ്യമോടിയിൽ ഭ്രമിച്ചിരുന്ന മലയാള കവിതയെ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ അദ്ദേഹത്തിൻ്റെ കൃതികൾ സഹായിച്ചു. അർത്ഥത്തിനു കോട്ടംവരാതെ ശബ്ദഭംഗി സ്വാഭാവികമായി ഉണ്ടാകുന്നതിൻ്റെ സൗന്ദര്യം ഒന്നു വേറെ തന്നെയാണെന്ന് അദ്ദേഹം കരുതി.
മലയാള സാഹിത്യത്തിൽ കാല്പനിക പ്രസ്ഥാനത്തിന് അടിസ്ഥാനമിട്ടത് എ.ആർ. രാജരാജവർമ്മയുടെ ‘മലയവിലാസം’ എന്ന ഖണ്ഡകാവ്യമാണെന്ന് കരുതപ്പെടുന്നു. ഭാഷാശാസ്ത്രജ്ഞൻ,വൈയാകരണൻ എന്നീ നിലകളിലാണ് മലയാളസാഹിത്യ പ്രേമികളും ഭാഷാ വിദ്യാർത്ഥികളും ഇന്നും എ.ആർ. രാജരാജവർമ്മയെ സ്മരിക്കുന്നത്.
അദ്ദേഹം രചിച്ച കേരളപാണിനീയം എന്ന വ്യാകരണ ഗ്രന്ഥമാണ് ഇന്നും സാഹിത്യരംഗത്തും വിദ്യാഭ്യാസരംഗത്തും മലയാളത്തിലെ അടിസ്ഥാന വ്യാകരണം.
‘കേരളപാണിനി’ എന്ന അപരനാമധേയം അദ്ദേഹത്തിന് നേടിക്കൊടുത്തതും ഈ കൃതിയാണ്.
കാവ്യത്തിലെ ശബ്ദാലങ്കാരം, അർത്ഥാലങ്കാരം, രസം,ധ്വനി തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന കൃതിയാണ് ഭാഷാഭൂഷണം. അലങ്കാര പഠനത്തിന്നുള്ള ആധികാരിക ഗ്രന്ഥമായി ഇത് ഇന്നും കണക്കാക്കപ്പെടുന്നു. കവിതയിലെ വൃത്തങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന കൃതിയാണ് വൃത്തമഞ്ജരി. ഇതും ഭാഷാ പഠിതാക്കളുടെ ആധികാരിക ഗ്രന്ഥമാണ് . ശരിയായ ഗദ്യഭാഷ പരിശീലിക്കുന്നതിന് ഉപകരിക്കുന്നതാണ് ഇദ്ദേഹം എഴുതിയ ‘സാഹിത്യസാഹ്യം’ എന്ന കൃതി!
പ്രസാദമാല, ആഗംലസാമ്രാജ്യം, ഭാഷാകുമാരസംഭവം തുടങ്ങിയവയും എ.ആർ. രാജരാജവർമ്മയുടെ കൃതികളാണ്.
കൊല്ലവർഷം 1064 ൽ അദ്ദേഹം മൂത്ത കോയിതമ്പുരാൻ്റെ മൂന്നാമത്തെ പുത്രിയും മാവേലിക്കര എം ഉദയവർമ്മരാജയുടെ കനിഷ്ഠസഹോദരിയുമായ മഹാപ്രഭ തമ്പുരാട്ടിയായിരുന്നു വധു. മൂന്ന് ആൺമക്കളും അഞ്ചു പെൺമക്കളുമാണ് ഈ ദമ്പതികൾക്ക് പിറന്നത്. മക്കളിൽ മാവേലിക്കര ഭാഗീരഥ അമ്മ തമ്പുരാനും, എം രാഘവവർമ്മ രാജയും സാഹിത്യ രംഗത്ത് പ്രശസ്തരാണ്!
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പ്രൊഫസറായിരിക്കുന്ന കാലത്ത് സാധാരണ ജലദോഷ പനിയായ ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മാറിയതിനെ തുടർന്ന് 1918 ജൂൺ 18 ന് മാവേലിക്കര ശാരദാലയത്തിൽ വെച്ച് അമ്പത്തിയാറാം വയസ്സിൽ എ.ആർ. രാജരാജവർമ്മ മരണമടഞ്ഞു
അടുത്ത ലക്കം വീണ്ടും കണ്ടു മുട്ടാം
പ്രിയപ്പെട്ട മലയാളി മനസ്സ് ന് നന്ദി


സന്തോഷം…നന്ദി മാഡം
♥️
അറിവുകൾക്ക്
ഹൃദ്യമായ അവതരണം

സന്തോഷം…നന്ദി ഡിയർ
♥️
കേരളപാണിനിയെ കുറിച്ച് സ്കൂളിൽ പഠിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർമ്മ വന്നു
നല്ല അറിവ് പങ്കുവെച്ച ലേഖനം
സന്തോഷം…നന്ദി സാറേ
♥️
സ്നേഹം ഡിയർ♥️
ഹൃദ്യമായ അവതരണം
സന്തോഷം…നന്ദി മാഡം
♥️
നല്ല അവതരണം

സന്തോഷം…നന്ദി മാഡം
♥️
മികച്ച അവതരണം അഭിനന്ദനം
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം…നന്ദി സാറേ


മലയാള വ്യകാരണതിന്റെ എക്കാലത്തെയും
Refference പുസ്തകമായി കേരളപണിനീയ തിന്റെ രചിതവയ കേരളം പണിനി A. R. രാജരാജ വർമയെക്കുറിച്ചുള്ള വിവരണം
വിജ്ഞാന പ്രദമായി. ആശംസകൾ. പ്രഭ.
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഒത്തിരി സന്തോഷം… സ്നേഹം…നന്ദി മാഡം

