എല്ലാവർക്കും നമസ്കാരം
ഇടിച്ചക്ക സീസണിൽ വീട്ടിൽ ഉണ്ടാക്കുന്ന ഇടിച്ചക്ക പൊടിത്തൂൽ. ഉണ്ടാക്കുന്ന വിധം നോക്കാം.
ഇടിച്ചക്ക പൊടിത്തൂൽ
ആവശ്യമായ സാധനങ്ങൾ
ഇടിച്ചക്ക – ചെറുത് ഒരെണ്ണം
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – രണ്ട് ഡെസർട്ട് സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
ഉണക്കമുളക് – ഒരെണ്ണം
കറിവേപ്പില – ഒരു തണ്ട്
തേങ്ങ ചിരകിയത് – അര കപ്പ്
പച്ചമുളക് – രണ്ടെണ്ണം
ഉണ്ടാക്കുന്ന വിധം
ഇടിച്ചക്ക മുള്ളും തൊലിയും കളഞ്ഞ് വലിയ കഷണങ്ങളാക്കി മുറിച്ച് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. രണ്ട്/മൂന്ന് വിസിൽ മതിയാകും. വെന്ത കഷണങ്ങൾ ഓട്ടപ്പാത്രത്തിലേക്കിട്ട് വെള്ളം വാലാൻ വയ്ക്കുക. ആറിയ ശേഷം കൈ കൊണ്ട് പൊടിയായി അടർത്തിയിടുക.
തേങ്ങയും പച്ചമുളകും ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ്, ഉണക്കമുളക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ചക്ക ഉതിർത്തത് ചേർത്തിളക്കി അടച്ചു വയ്ക്കുക. അല്പനേരം കഴിഞ്ഞ് അടിച്ച തേങ്ങ ചേർത്തിളക്കി ഒരു മിനിറ്റ് അടച്ചു വയ്ക്കാം. അതുകഴിഞ്ഞ് അടപ്പ് തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. ഊണിന് സൈഡ് ഡിഷായി സ്വാദുള്ള പാലക്കാടൻ ചക്ക പൊടുത്തൂൽ തയ്യാർ.
ഇഷ്ടം