ഭക്തരെ!
പറപ്പിള്ളി, പെരിങ്ങന്നൂര്‍ എന്നീ രണ്ട് ഗണപതി ക്ഷേത്രങ്ങളെ കുറിച്ച് അറിയാം.
പറപ്പിള്ളി ഗണപതി ക്ഷേത്രം
എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ ഈ ക്ഷേത്രം ഇപ്പോള്‍ അറിയപ്പെടുന്നത് പനങ്ങാട് മഹഗണപതി ക്ഷേത്രം എന്നാണ്. പ്രധാന മൂര്‍ത്തി ഗണപതി സ്വയംഭൂവാണ്.കിഴക്കോട്ടാണ് ദര്‍ശനം. ഉപദേവതമാര്‍ ശിവനും നാഗരാജാവും.
ശരീരത്തില്‍ മുഴ വന്നാല്‍ ഇവിടെ മുഴ നേദ്യം എന്ന പ്രത്യേക നേദ്യം കഴിക്കാറുണ്ട്. പലപ്പോഴായി പല വംശങ്ങളുടെ അധീനതയിലായിരുന്നു ക്ഷേത്രം. ഇപ്പോള്‍ നാട്ടുകാരുടെ ഗണേശാനന്ദസഭയ്ക്കാണ് ക്ഷേത്ര ചുമതല.
കേരളത്തിലെ വളരെ ചുരുക്കം ചില സ്വയംഭൂ ശ്രീ മഹാഗണപതി ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ ഒരേയൊരു ക്ഷേത്രവുമാണ്. ക്ഷേത്രത്തിന്റെ പഴക്കം കൃത്യമായി അറിയില്ല, പഴയ ‘ഇലങ്ങല്ലൂർ സ്വരൂപം’ (ഇടപ്പള്ളി രാജകുടുംബം) കുടുംബ ദേവനായിരുന്നു ഗണേശൻ. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഈ ക്ഷേത്രം ‘പുന്നൂർക്കോട്ടു മന’യുടെ (അല്ലെങ്കിൽ ‘സ്വർണ്ണഹു മന’ – സ്വാമി ശ്രീ ശങ്കരാചാര്യർ ‘കനക ധാര സ്തോത്രം’ മന്ത്രണം ചെയ്തപ്പോൾ നൂറുകണക്കിന് സ്വർണ്ണ നെല്ലിക്കകൾ വർഷിച്ച പ്രശസ്തമായ ‘മന’) ഉടമസ്ഥതയിലായിരുന്നു, ‘ഇലങ്ങല്ലൂർ സ്വരൂപം’ (ഇടപ്പള്ളി രാജകുടുംബം) ആണ് ഇത് പരിപാലിച്ചത്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി :
വൈറ്റില അരൂര്‍ ബൈപ്പാസില്‍ കുമ്പളം ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കുകിഴക്ക്.
പെരിങ്ങന്നൂര്‍ ഗണപതിക്ഷേത്രം
പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തില്‍.പ്രധാന മൂര്‍ത്തി ശിവന്‍ എന്നാല്‍ ഉപദേവനായ ഗണപതിയാണ് പ്രധാനി. സ്വയംഭൂവായ ഗണപതി പടിഞ്ഞാട്ടാണ് ദര്‍ശനം നല്‍കുന്നത്. ശിവന്‍ കിഴക്കോട്ടും. അയ്യപ്പനും ഭഗവതിയുമാണ് ഉപദേവതകള്‍. ശിവരാത്രി ആഘോഷമുണ്ട്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി:
ആറങ്ങോട്ടുകരയില്‍ നിന്നും പെരുങ്ങനൂര്‍ വഴി കുന്നംകുളം റൂട്ടില്‍.
നല്ല അറിവ്