മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. രോഗം, ഭൂകമ്പം, പരസ്പരം മനുഷ്യരുടെ ഇടയിലുണ്ടാകുന്ന സംഘർഷം തുടങ്ങിയവകൊണ്ട് ലോകത്തു നാശം വിതയ്ക്കുന്നു
ലോകമെമ്പാടുമുള്ള മനുഷ്യർ സമാധാനം തേടി പലരെയും ആശ്രയിക്കുന്നു. രക്ഷ തേടി സമ്പാദ്യം മുഴുവൻ ആഭിചാര ക്രിയകൾക്ക് കൊടുത്തു നശിക്കുന്നവരെ നമ്മുടെ ചുറ്റുപാടും കാണാം. പാപം ലോകത്തു പെരുകുന്നു, എന്നാൽ യേശുക്രിസ്തുവിന്റെ വരവോടെ പാപത്തിനപ്പുറമായി കൃപയും പെരുകി.
റോമർ 5-20
“എങ്കിലും പാപം പെരുകിയ ഇടതു കൃപ അത്യന്തം വർദ്ധിച്ചു ”
ഏതു മഹാപാപിയെയും രക്ഷിക്കുന്നത് ദൈവ കൃപയാണ്. ഒരു മനുഷ്യൻ സ്വന്തം നീതികൊണ്ട് ദൈവത്തിന്റെ മുൻപാകെ അംഗീകരിക്കപ്പെടുകയില്ല മറിച്ചു യേശുക്രിസ്തുവിന്റെ യാഗമരണത്തിൽ വിശ്വസിച്ചു ആശ്രയിച്ചാൽ മാത്രമേ നീതികരിക്കപ്പെടുകയുള്ളു. ന്യായപ്രമാണം വരുന്നതിനു മുൻപ് മനുഷ്യൻ പാപി തന്നെയായിരുന്നു. എന്നാൽ പാപി എന്നുള്ള ബോധ്യം മനുഷ്യരുടെ ഹൃദയത്തിൽ വന്നില്ല.
റോമർ 7-9
“ഞാൻ ചെയ്യുവാൻ ഇശ്ചിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ ഇച്ചിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത് ”
എന്നാൽ ന്യായപ്രമാണം വന്നപ്പോളാണ് ലംഘനം ഉണ്ടായത്. നിയമം ഇല്ലെങ്കിൽ നിയമ ലംഘനവുമില്ലല്ലോ. അപ്പോൾ മനുഷ്യന് മനസ്സിലായി താൻ പാപിയാണെന്ന് മനുഷ്യനിൽ ജന്മനാ കുടികൊള്ളുന്ന പാപവാസനയുടെ മേൽ ജയം നൽകുവാനോ പാപം ക്ഷമിക്കുവാനോ ന്യായപ്രമാണത്തിന് കഴിവില്ല. എന്നാൽ പാപിയാണെന്നുള്ള ബോധ്യം വരുന്നതിനു വേണ്ടിയാണ് ന്യായപ്രമാണം നൽകിയത്.
റോമർ 7-24
” അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ ഈ മരണത്തിനു അധീനമായ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും ”
പാപിയായ മനുഷ്യന്റെ ഈ ദയനീയ അവസ്ഥയോട് ദൈവത്തിനു തോന്നിയ വികാരമാണ് കൃപ. ആ കൃപയാണ് മനുഷ്യ രൂപത്തിൽ ലോകത്തിൽ വന്ന ദൈവ പുത്രനായ ക്രിസ്തു. നമ്മുടെ പാപത്തിന്റെ ശിക്ഷ യേശുക്രിസ്തു ഏറ്റുവാങ്ങി ദൈവത്തോട് സാദാ പക്ഷപാദം ചെയ്യുന്നവനായി വാഴുന്നു.
പ്രിയരേ പാപികളായ നമ്മൾക്ക് വേണ്ടി ക്രിസ്തു യാഗമായി മാറി. ക്രിസ്തുവിന്റെ സ്നേഹം ഹൃദയത്തിൽ വന്ന വ്യക്തി ഈ ലോകത്തിനു അനുരൂപരല്ല. സ്വർഗ്ഗത്തിന്റെ സ്ഥാനാഥിപതികളായി നിർത്തിയിരിക്കുകയാണ് ഈ ബോധ്യത്തിൽ നല്ല മനസാക്ഷിയോട് കൂടി വേണം ഈ ലോകത്തിൽ ജീവിക്കുവാൻ.
ഈ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളിൽ വീണു പോകാതെ കൈപിടിച്ച് ഉയർത്തി ഈ ലോകത്തിൽ അത്ഭുതസാക്ഷിയാക്കി നിർത്തുവാൻ യേശു മതിയായവനാണ്. ശത്രു ഒരു വഴി അടയ്ക്കുമ്പോൾ ദൈവം ഏഴു വഴികൾ തുറന്നു തരും. യേശു തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കാതെ നമ്മുടെ ഹൃദയങ്ങളിൽ വാഴുന്നു.
ഈ വചനങ്ങളാൽ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. വീണ്ടും കാണും വരെ കർത്താവിന്റെ ചിറകടിയിൽ കാത്തു സൂക്ഷിക്കട്ടെ, ആമേൻ