കോട്ടയ്ക്കൽ: ഗവൺമെന്റ് രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഒളിമ്പിക്സ്
2K24 – ന് വർണാഭമായ തുടക്കം.വിവിധ യൂണിഫോമിൽ അണിനിരന്ന കുട്ടികളുടെ അതിഗംഭീരമായ മാർച്ച് പാസ്റ്റോടെ ഒളിമ്പിക്സ് പരിപാടികൾ ആരംഭിച്ചു. കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. കെ. ഹനീഷ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ സുരേഷ് കുമാർ .എം മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.സംസ്ഥാന തലത്തിൽ സ്പോർട്സിലും ഗെയിംസിലും വിവിധ ഇനങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഒളിംപിക്സിൽ ദീപശിഖ പ്രയാണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ പി.ആർ സുജാത രാജാസ് ഒളിമ്പിക്സിന്റെ പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ എം വി ,എസ് എം സി ചെയർമാൻ മൂർക്കത്ത് അബ്ദുറസാഖ് ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് കെ.ബീന എന്നിവർ സംസാരിച്ചു.
ട്രാക്കിൽ വിവിധ മത്സരങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി രാജാസ് സ്കൂളിലെ മുഴുവൻ അധ്യാപകരും അണിനിരന്ന സൗഹൃദ കൂട്ടയോട്ടം ആവേശകരമായിരുന്നു. കായിക ദിനത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് വിഭാഗം പ്രത്യേക സ്പോർട്സ് പത്രം പുറത്തിറക്കി.
കായിക അധ്യാപകരായ ജലാൽ താപ്പി, ഷീബ എം എന്നിവരും മുജീബ് റഹ്മാൻ , സജിൽ കുമാർ ,സുധാകരൻ എ കെ , കോട്ടക്കൽ മനോജ് ,അനിത് കുമാർ , ഗിരീഷ്, മുസ്തഫ പി പി , വിഷ്ണു, നസീഫ്, മൻസൂർ, സമീർ ബാബു ,ജെസിയ ഹിന്ദ് , ഹസീന ,ജയശ്രീ എസ് , സുലൈമാൻ , വിനോദ്, യൂനുസ്, എന്നിവർ നേതൃത്വം നൽകി.
— – –