കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്.1952 ൽ വർക്കല എസ്എൻകോളേജിൽ പഠിക്കുമ്പോഴാണ് അയിലം ഉണ്ണികൃഷ്ണൻ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്.
മണമ്പൂർ ഡി രാധാകൃഷ്ണന്റെ ശിഷ്യത്വം നേടി.ആദ്യ വർഷം തന്നെ 42 കഥകളാണ് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്. കേരള സംസ്ഥാന പുരസ്കാരം, സാംബശിവൻ പുരസ്കാരം, കെടാമംഗലം പുരസ്കാരം, പറവൂർ സുകുമാരൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ആദരാഞ്ജലി