മലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രഭിൻ പൊലീസ് കസ്റ്റഡിയിലായി.മഞ്ചേരി പൊലീസ് ആണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ മരിച്ചത്.വിഷ്ണുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭർത്താവ് പീഡിപ്പിച്ചിരുന്നു. സ്ത്രീധനം നൽകിയത് കുറവെന്നും പറഞ്ഞു പീഡിപ്പിച്ചു. ജോലി ഇല്ലെന്നും പറഞ്ഞ് വിഷ്ണുജയെ പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണം ഉന്നയിച്ച് വിഷ്ണുജയുടെ കുടുംബം.
വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്ന് ആവശ്യം ഉന്നയിച്ച് കുടുംബം. ഭർതൃവീട്ടിൽ പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) മരിച്ചത് വ്യാഴാഴ്ചയാണ്. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്
വിഷ്ണുജയെ നിരന്തരമായി ഭർതൃ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അതാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും വിഷ്ണുജയുടെ കുടുംബം പറഞ്ഞു. ഇന്നലെ രാത്രി വിഷ്ണുജയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുജയുടെ മരണത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നിയമം ഉണ്ടായിട്ട് എന്താണ് കാര്യം സ്ത്രീപീഡനവും സ്ത്രീധനം മരണവും വർദ്ധിച്ചു വരുന്നതല്ലാതെ കുറയുന്നില്ല