Saturday, February 14, 2026
Homeകേരളംഅന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ

അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

തിരുവനന്തപുരം നെട്ടയം ശ്രീ ശാരദ കോളജ് ഓഫ് നഴ്സിങ്ങിൽ നടന്ന പരിപാടിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.

യോഗ പരിശീലന പരിപാടി, ബോധവത്ക്കരണ ക്ലാസ്, മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി., ഫീൽഡ് എക്‌സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, പ്രിൻസിപ്പൽ ഡോ കുമാരി ഹരിപ്രിയ ഒ.ബി., മെഡിക്കൽ ഓഫീസർ ഡോ. സീന ടി.എസ്, ഡോ. ആര്യ എം. എസ്., ഉമ കല്യാണി തുടങ്ങിയവർ പ്രസംഗിച്ചു.

കൂടാതെ യോഗാ ദിനത്തിൻ്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ നെട്ടയം എസ് ആർ കെ സാംസ്കാരിക ട്രസ്റ്റ് സ്കൂളിൽ പോസ്റ്റർ നിർമാണ മൽസരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.മാജിക് ഷോയും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com