തിരുവനന്തപുരം വെഞ്ഞാറമൂട് ടൂറിസ്റ്റ് വാൻ ബൈക്കിൽ ഇടിച്ച് അപകടം. ആലുന്തറ ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തക്കലയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദുവിന് (26) ഗുരുതരമായി പരുക്കേറ്റു.
എതിർ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 11 പേരിൽ ആറു പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



