Saturday, February 14, 2026
Homeകേരളംഎനിക്ക് വിശക്കുന്നു: അതിജീവതയെ അധിക്ഷേപിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ചു...

എനിക്ക് വിശക്കുന്നു: അതിജീവതയെ അധിക്ഷേപിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ചു നിരാഹാരം അ​വ​സാ​നി​പ്പി​ച്ചു

പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നിരാഹരം അവസാനിപ്പിച്ചത്.

നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ രാഹുൽ അറിയിച്ചു.തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷണം വാങ്ങി ന​ൽ​കുകയായിരുന്നുമൂന്നു ദോ​ശ​യും ച​മ്മന്തിയും ക​ഴിച്ചു കൊണ്ടാണ് നി​രാഹാരം രാഹുൽ അ​വ​സാ​നി​പ്പിച്ചത്.

ഒരാഴ്ചയായി ജ​യിലി​ൽ ക​ഴി​യു​ന്ന രാഹു​ൽ ഈ​ശ്വ​ർ വെള്ളം മാത്രമാണ് കു​ടി​ച്ചിരുന്നത്. ആ​രോഗ്യ​നി​ല വ​ഷ​ളാ​യ​തിനെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രിയിലെ സെല്ലിലേക്ക് രാഹുൽ ഈശ്വറിനെ മാറ്റിയിരുന്നു.  

അതിജീവിതയ്ക്കെതിരെ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റുകളെല്ലാം പിന്‍വലിക്കാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ രാഹുൽ കോടതിയിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com