പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി ഗായിക കെഎസ് ചിത്ര. 75-ാം ജന്മദിനത്തിന്റെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവ നേരുന്നുവെന്ന് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചു.
നിങ്ങളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും നമ്മുടെ രാഷ്ട്രത്തോടുള്ള അക്ഷീണ സമർപ്പണവും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് ശക്തിയും ജ്ഞാനവും ലഭിക്കട്ടെയെന്നും ചിത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ചയാണ് 75 വയസ്സ് തികഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ച് ബിജെപി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘സേവാ പഖ്‌വാഡ’ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.



