Sunday, February 15, 2026
Homeകേരളംഎസ്.ഐ.ആർ ഹിയറിങ് പൂർത്തിയായി; പുറത്തായത് 40,000 പേർ.

എസ്.ഐ.ആർ ഹിയറിങ് പൂർത്തിയായി; പുറത്തായത് 40,000 പേർ.

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തി ന്റെ (എസ്.ഐ.ആർ) ഭാഗമായുള്ള ഹിയറിങ്ങും ബി.എ ൽ.ഒതല ഫീൽഡ് സൂക്ഷ്‌മ പരിശോധനയും ശനിയാഴ്ച യോടെ അവസാനിച്ചു. ഹിയറിങ് അവശേഷിച്ച കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശനിയാ ഴ്ച‌ നടപടികൾ പൂർത്തിയായത്. സംസ്‌ഥാനത്ത് ആകെ യുള്ള 2.78 കോടി വോട്ടർമാരിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ചത് 2.54 കോടി പേരാണ്. 24 ല ക്ഷം പേരെ കണ്ടെത്താനാകാത്തവരായി കണക്കാക്കി പുറത്താക്കിയതോടെയാണ് കരട് പട്ടികയിൽ ഉൾപ്പെട്ട വരുടെ എണ്ണം 2.54 കോടിയായി ചുരുങ്ങിയത്.

ഇതിൽതന്നെ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാ താപിതാക്കളുടെ പോരോ അവരുടെ രക്ഷിതാക്കളുടെ യോ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ടായി രുന്നു. ഇവരെയാണ് നോട്ടീസ് നൽകി ഹിയറിങ്ങിന് വി ളിച്ചത്. 19.32 ലക്ഷത്തിൽ 40,000 പേരാണ് ഹിയറിങ്ങി ലൂടെ പുറത്തായത്. ഇതിൽ 4000ഓളം പേർ എന്യൂമറേ ഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും 1700ഓളം പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 34,000 പേർ താമസം മാറിയവരുമാണെന്നുമാണ് കമീഷന്റെ പ്രാഥമിക കണ ക്ക്.

ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവ സാന സമയമായ ഡിസംബർ 30 വരെ ലഭിച്ച അപേക്ഷ കളുടെ സൂക്ഷ്മ പരിശോധനയാണ് ബി.എൽ.ഒമാർ ശ നിയാഴ്ചയോടെ പൂർത്തിയാക്കിയത്.

വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പ്രവാസികളുടെ യടക്കം അപേക്ഷകളിലെ സൂക്ഷ്‌മ പരിശോധനയാണ് അവസാന ദിവസങ്ങളിൽ പ്രധാനമായും ബി.എൽ.ഒമാ ർക്കുണ്ടായിരുന്നത്. 30 വരെ അപേക്ഷ സമർപ്പിച്ചവരാ ണ് 2026ലെ എസ്.ഐ.ആർ പട്ടികയിലുണ്ടാവുക. അ ന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും വോട്ടർ പട്ടികയി ൽ പേര് ചേർക്കാമെങ്കിലും എസ്.ഐ.ആർ പട്ടികയിലെ വെയിറ്റേജ് ലഭിക്കില്ല.

കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജനുവരി 30 വരെ 11.47 ലക്ഷം പുതിയ അപേക്ഷകളാണ് ലഭിച്ചത്. ഇതി ൽ 1.46 ലക്ഷം പേർ പ്രവാസികളാണ്. കരട് പട്ടികക്ക് മു മ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 4.05 ലക്ഷം അ പേക്ഷകൾ (32,925 പ്രവാസികൾ) ലഭിച്ചിരുന്നു. ഇത് കൂ ടി ചേരുമ്പോൾ എസ്.ഐ.ആർ കാലയളവിൽ ഇതുവ രെ ലഭിച്ചത് 15.52 ലക്ഷം അപേക്ഷകളാണ്. ഇതിൽ പ്ര വാസികൾ 1.50 ലക്ഷവും. പട്ടികയിൽനിന്ന് ഒഴിവാക്ക ണമെന്നത് സംബന്ധിച്ച് 17,348 പരാതികളും ഇക്കാലള വിൽ ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com