നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് സാബുവിന് ഇ ഡി സമൻസ് അയച്ചത് മൂന്ന് തവണ ഹാജരായത് കിറ്റെക്സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ.കിറ്റെക്സിനെതിരെ ഇ ഡി കണ്ടെത്തിയത് 100ലധികം കോടിയുടെ ക്രമക്കേട്. തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസില്ലെന്ന കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ വാദം പൊളിച്ച് റിപ്പോർട്ട് . സാബു ജേക്കബിന് ഇ ഡി നല്കിയ സമന്‍സിന്റെ പകര്‍പ്പ് ലഭിച്ചു. 2023ല്‍ രജിസ്റ്റര്‍ ചെയ്ത ഫെമ കേസില്‍ കഴിഞ്ഞ വര്‍ഷം മെയ് 7നാണ് ഇ ഡി സമന്‍സ് അയച്ചത്. ഇതില്‍ മെയ് 19ന് സാബു ജേക്കബ് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെടുന്നു. എന്നാല്‍ മൂന്നുതവണ സമന്‍സ് അയച്ചിട്ടും സാബു ജേക്കബിന് പകരം കിറ്റക്സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു ഇ ഡിയ്ക്ക് മുന്നില്‍ ഹാജരായത്
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സാബു എം ജേക്കബിന് ഇ ഡി നോട്ടീസ് ലഭിച്ചതെന്ന വിവരം ടിവി ചാനലായായിരുന്നു പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഇ ഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചെങ്കിലും ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ബാലന്‍സ് ഷീറ്റാണ് ഇ ഡി ആവശ്യപ്പെട്ടതെന്നുമായിരുന്നു സാബു ജേക്കബിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തന്നോട് ഇ ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ ഫെമ നിയമം ലംഘിച്ചുവെന്ന് തെളിയിച്ചാല്‍ കിറ്റക്സ് കമ്പനി റിപ്പോര്‍ട്ടറിന്റെ പേരില്‍ എഴുതിത്തരാമെന്നുമായിരുന്നു സാബുവിന്റെ വെല്ലുവിളി.
സ്ഥാപനത്തിന്റെ നടത്തിപ്പ് വളരെ കൃത്യമായാണ് നടത്തിക്കൊണ്ടുപോകുന്നത്. ചില ചാനലുകള്‍ ചില രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തിയാണ് കിറ്റെക്സിനെതിരെ വാര്‍ത്ത നല്‍കിയത്. വാര്‍ത്തയെ നിയമപരമായി നേരിടും. ഇത്തരം കാര്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. തങ്ങള്‍ മാലിന്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസിന് 100 കോടി രൂപയുടെ നോട്ടീസാണ് താന്‍ കൊടുത്തത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ പിടിച്ച് അകത്തിട്ടേനെ എന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.



