Sunday, February 15, 2026
Homeകേരളംതട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി.

തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി.

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തിയതായി വിവരം.

കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻകുന്നൻ സമീന (35) യെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

വയറിളക്കി മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത പ്രതിയെ തൊണ്ടിമുതൽ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. 16ന് കസ്റ്റഡി കാലാവധി അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com