Sunday, February 15, 2026
Homeകേരളംകൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്; സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക്...

കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്; സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ്.

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു.

ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടും.

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.

*പ്രത്യേക സർവീസുകൾ.

ഫെബ്രുവരി 15, 2026 (ഞായർ – ശിവരാത്രി): തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30 (23:30) ന് പുറപ്പെടും. ഫെബ്രുവരി 16, 2026 (തിങ്കൾ): ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും. രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും.

തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിൾ പ്രകാരം സർവീസ് നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com