ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിൻ്റെ മൊഴി എസ്ഐടി രേഖപ്പെടുത്തുന്നു.
തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്.
അടൂർ പ്രകാശിനെ എസ്ഐടി വിളിച്ച് വരുത്തുകയായിരുന്നു.
കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്ഐടിയുടെ ഈ നിർണായക നീക്കം.



