Monday, February 2, 2026
Homeകേരളംകേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്.

കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കടുക്കുന്നു എന്ന സൂചന നൽകിക്കൊണ്ട്, ഈ മാസം ചൂട് സാധാരണയേക്കാൾ വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി .ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളിൽ സാധാരണ ചൂടിനാണ് സാധ്യത.

അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്.കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com