മുൻ സർവകലാശാല ഫുട്‌ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു. കബറടക്കം നാളെ 11 ന് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ
തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. അസുഖ ബാധിതനായിരിക്കെയാണ് അന്ത്യം.
കോട്ടയം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റും, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. കൂടാതെ എം.ജി യൂണിവേഴ്‌സിറ്റി കായിക വിഭാഗം മുൻ മേധാവിയായിരുന്നു.
ഭൗതിക ദേഹം ഇന്ന് ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് കോട്ടയം വാരിശേരിയിലെ വസതിയിൽ എത്തിക്കും. 1979 മുതൽ 85 വരെയാണ് കേരള സർവകലാശാലാ പരിശീലകനായിരുന്നത്. പിന്നീട് എം.ജി. സർവ്വകലാശാലയിലായിരുന്നു.
ഭാര്യ: റംല.
മക്കള്‍: മുഹമ്മദ് സലിം, സജീന, ഷബീന.



